ADVERTISEMENT

സ്വർണക്കടയിൽ ആരെങ്കിലും ഫലൂദ ഒാർഡർ ചെയ്യുമോ? ഇൻഡോറിലെ സാറാഫാ ബസാറിലെ മധുരക്കടയിൽ കയറിയാൽ വഴിതെറ്റിപ്പോയെന്നാവും ആദ്യം ആർക്കും തോന്നുക. കാരണം കട ഉടമയുടെ വേഷവിധാനം ‘അഴകിയ രാവണൻ’ സ്റ്റൈലാണ്. പത്ത് വിരലുകളിലും സ്വർണ മോതിരം, ഇരുകൈകളിലും വീതിയുള്ള സ്വർണ വളകൾ, പുഞ്ചരിക്കുമ്പോൾ മിന്നുന്ന ഒരു സ്വർണപ്പല്ലും. അങ്ങനെ മൊത്തത്തിൽ ‘സ്വർണ മയ’മായ നെട്ടുലാൽ നീമയെന്ന ഇൻഡോർ സ്വദേശി അറിയപ്പെടുന്നത് ഗോൾഡ് മാൻ, ഗോൾഡൻ ബാബ എന്നൊക്കെയാണ്.

രുചിയുടെ കാര്യത്തിൽ നെട്ടുലാലിന്റെ മധുരപലഹാരങ്ങൾ മികച്ചതല്ലേ, പിന്നെയെന്തിനാണ് സ്വർണാഭരണ ഷോ എന്ന് ചോദിച്ചാൽ ഇതെല്ലാം മാർക്കറ്റിങ് തന്ത്രമാണെന്ന് നെട്ടുലാൽ തുറന്നു പറയുന്നു. ‘ഈ ആഭരണങ്ങളൊക്കെ അണിഞ്ഞ് മധുരപലഹാരങ്ങൾ തയാറാക്കുന്ന എന്നെ കാണാൻ എത്ര പേരാണ് ദിവസവും ഇവിടെ വരുന്നത്...’ – നെട്ടുലാൽ പറയുന്നു. ഗുണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തയാറാക്കുന്ന കുൽഫിക്ക് ഒരെണ്ണത്തിന് 90 രൂപയാണ് വില. അങ്ങനെ ഇൻഡോറിലെ സാറാഫാ ബസാറിലെത്തിയാൽ രണ്ടുണ്ട് കാര്യം – രുചിയുള്ള കുൽഫിയും കഴിക്കാം, നെട്ടുലാൽ ഭായിയുടെ ‘സ്വർണ ഷോ’യും കാണാം.

English Summary : Gold Man Of Indore selling Rabri Faluda kulfi, Street food India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com