പട്ടു സാരിയുടെ പ്രൗഢിയിൽ ഒരു ഉഗ്രൻ കേക്ക്
Mail This Article
മഹാരാഷ്ട്രയിലെ പൈഥനി സാരിയും ട്രഡീഷണൽ കോലാപുരി ജ്വല്ലറിയും ഒരു കേക്ക് ആർട്ടിസ്റ്റിന്റെ കൈയിലെത്തിയാൽ മധുരക്കൂട്ടായി മാറ്റും. ആരുടെ മുഖത്തും ഒരു പുഞ്ചിരി വിടരും. മുത്തു ചാർത്തിയ മാലയും കമ്മലുകളും എടുത്ത് അണിയാൻ പറ്റില്ല, കഴിക്കാൻ പറ്റും! പുണെ മാരിയറ്റിലെ ഷെഫ് തൻവി പൽഷിക്കറാണ് ഈ മനോഹരമായ കേക്ക് തയാറാക്കിയത്. ട്രഡീഷണൽ നെയ്ത്തു സാരിയുടെ മോഡലിൽ കേക്ക് ഒരുക്കിയത് മഹാരാഷ്ട്രയിലെ സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കുമുളള ആദരവാണെന്നും മഹാരാഷ്ട്രക്കാരിയായ ഷെഫ് തൻവി കുറിച്ചു. സാരികളിൽ റാണിയാണ് മഹാരാഷ്ട്രയിലെ ഈ നെയ്ത്തു സാരികൾ– പൈഥനി അഥവാ പത്താന്‍. മറ്റ് സാരികളിൽനിന്നു വേറിട്ട് നിൽക്കുന്ന അഴകും ആഡംബരവും ഇവയുടെ മുഖമുദ്രയാണ്.
സാരി കേക്ക് വൈറൽ
മുട്ട ചേർക്കാത്ത ചോക്ലേറ്റ് സ്പോഞ്ചും ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഷുഗർ പേസ്റ്റുമാണ് പ്രധാന ചേരുവകൾ. രണ്ടു ദിവസം എടുത്തു അഞ്ച് കിലോഗ്രാം വരുന്ന ഈ കേക്ക് തയാറാക്കാൻ. ബേക്ക് ചെയ്ത് എടുത്തത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ഇതിലെ അലങ്കാര പണികൾക്കാണ് സമയം കൂടുതൽ വേണ്ടി വന്നത്, 30 മണിക്കൂറോളം സമയമെടുത്താണ് ഈ കേക്കിനെ ഒരുക്കിയത്.
English Summary : Paithani saree cake, 5 kg artwork is a visual treat.