ആവി പറക്കും ‘ബിടെക് ചായ’; അന്‍പതിലധികം രുചിക്കൂട്ടുകള്‍
Mail This Article
അന്‍പതിനം ചായയുടെ രുചിക്കൂട്ടുമായി ബിടെക് ബിരുദധാരികളുടെ ചായക്കട. കൊല്ലം നഗരത്തിലെ പളളിമുക്കിലാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കണ്ണനല്ലൂരിലെ മൂന്നു യുവാക്കള്‍ ചായക്കട തുടങ്ങിയത്. ബിടെക് ചായ എന്നാണ് തട്ടുകടയുടെ പേര്.
ഈ സംരഭത്തെക്കുറിച്ച് അനന്തു പറയുന്നു : ‘ചായ ഉണ്ടാക്കാനും കുടിക്കാനും ചെറുപ്പം മുതലെ ഇഷ്ടമുണ്ടായിരുന്നു, ജോലി കിട്ടിയപ്പോൾ പകുതി ശമ്പളമൊക്കെയാണ് കോവിഡ് കാലത്ത് കിട്ടിയിരുന്നത്. ജോലി തേടി പുറത്തേക്ക് പോകാൻ താത്പര്യവും ഇല്ലായിരുന്നു. ഒരു വർഷമായി ആലോചിച്ച് എടുത്തൊരു തീരുമാനമായിരുന്നു ഈ ചായക്കട. ചായ രുചികൾ തേടി കൂട്ടുകാർക്കൊപ്പം യാത്ര പോകാറുണ്ടായിരുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ ചായ തയാറാക്കുന്നതും ഞാനായിരുന്നു, നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്.’
ചായയിൽ ഇത്ര വെറൈറ്റി ചായകൾ ഉണ്ടെന്ന് അറിയാൻ സാധിച്ച സന്തോഷത്തിലാണ് കൊല്ലത്തെ ചായ പ്രേമികൾ.
English Summary : Special Tea Shop in Kollam.