കൊതിപ്പിക്കും കേക്കുകളും അറബിക് വിഭവങ്ങളുമായി ഇറാനയുടെ ബേക്കിങ് ലോകം
Mail This Article
അറബിക് വിഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന രുചിയും യോടെ തയാറാക്കുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഇറാനയെ പരിചയപ്പെടാം. കൂട്ടുകാർക്കും വീട്ടുകാർക്കും സ്വാദോടെ വിഭവങ്ങൾ തയാറാക്കുന്നത് ഇറാനയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു. വീട്ടിലെത്തുന്ന കൂട്ടുകാർക്കു വേണ്ടി വിഭവങ്ങൾ തയാറാക്കി കൊടുത്തിരുന്നു. ഇങ്ങനെ കൊടുത്തൊരു കേക്ക് ഇഷ്ടപ്പെട്ട കൂട്ടുകാരിയാണ് ആദ്യത്തെ കേക്ക് ഓർഡർ കൊടുത്തത്. മൂന്ന് ദിവസത്തെ ബേക്കിങ് കോഴ്സ് കഴിഞ്ഞാണ് കേക്കുണ്ടാക്കിക്കൊടുത്തത്. പിന്നീട് കൂട്ടുകാർക്കും വീട്ടുകാർക്കുമായി പല തരത്തിലുള്ള കേക്കുകൾ തയാറാക്കി. അറബിക്ക് വിഭവങ്ങളായ കുനാഫ, ബക്ലാവ എന്നിവയും തയാറാക്കും.
പതിനേഴാം വയസ്സിൽ തുടങ്ങിയ ബേക്കിങ്, ലോക്ഡൗൺ സമയത്ത് കൂടുതൽ മികവോടെ പ്രഫഷനലായിത്തന്നെ ചെയ്തു. ലോക്ഡൗണിൽ ധാരാളം കേക്കുകൾ ചെയ്തു കൊടുത്തെന്ന് ഇറാന പറയുന്നു. ‘കോട്ടയത്തുള്ള പല സ്ഥലങ്ങളും പരിചയപ്പെടാനും ധാരാളം സുഹൃത്തുക്കളെ നേടാനും ബേക്കിങ്ങിലേക്ക് ഇറങ്ങിയപ്പോൾ സാധിച്ചു.’ അമ്മ ജബീന ഫൈസലും ആന്റി ഫസീല ടി.കെയും ഈ സംരംഭത്തിനും പിന്തുണ നൽകുന്നു. ഒരിക്കൽ കേക്ക് വാങ്ങിച്ചവരിൽനിന്നു തന്നെ വീണ്ടും ഓർഡർ വരുന്നതും സന്തോഷകരമാണ്. കേക്കുകൾ മാത്രമല്ല രുചികരമായ അറബിക് രുചികളും ഇവിടെ ലഭ്യമാണ്.
കേക്ക് ഡിസൈനിൽ പുതിയ ആശയങ്ങൾക്ക് സമൂഹമാധ്യമങ്ങളും ഉപയോഗിക്കാറുണ്ട്. ഷുഗർ ഷാക്ക് എന്ന ഇൻസ്റ്റപേജിലും സജീവമാണ് ഇറാന. പ്ലസ്വൺ കഴിഞ്ഞ് ആരംഭിച്ച ഈ സംരംഭം മികച്ച വിജയമായി മാറിയിരിക്കുകയാണ്.
English Summary : Sugar Shack, Hand-crafted custom cakes and desserts.