ADVERTISEMENT

വിവാഹവിരുന്നിൽ ആവശ്യത്തിലധികം ഭക്ഷണം പ്ലേറ്റിൽ എടുത്ത്, കഴിക്കാൻ പറ്റാതെ പാഴാക്കി വലിച്ച് എറിയുന്ന ശീലം ഇതുപോലൊരാളുണ്ടെങ്കിൽ പറ്റില്ല. സമൂഹ മാധ്യമങ്ങളിൽ വൈറലായ, ഒരു മിനിറ്റിൽ താഴെയുള്ള ഈ വിഡിയോ ഏറെ കാര്യങ്ങൾ പറയുന്നുണ്ട്. ഭക്ഷണം കഴിച്ച് പാത്രം വയ്ക്കാൻ വരുന്ന ഓരോരുത്തരുടെയും പ്ലേറ്റിൽ നോക്കി അൽപമെങ്കിലും മിച്ചം അതിൽ ഉണ്ടെങ്കിൽ, പോയി അതും കൂടി കഴിച്ചിട്ടു വരൂ, ഭക്ഷണം പാഴാക്കാൻ പറ്റില്ല എന്ന് സ്നേഹപൂർവം പറയുന്നൊരാൾ. ‘ദാ കുറച്ച് ദാലും ചോറും മിച്ചമുണ്ടല്ലോ അതും കൂടി തീർത്തിട്ടു വരൂ...’ എന്ന് പറയുമ്പോൾ പ്രായഭേദമന്യേ ഭക്ഷണം പാഴാക്കാൻ വരുന്നവർ ഒന്നു അമ്പരക്കുന്നുണ്ട്, ചിലർ തർക്കിക്കാൻ നോക്കുന്നുമുണ്ട്.

നോർത്ത് ഇന്ത്യയിലെ വിവാഹ സത്കാരങ്ങളിൽ ഇത്തരത്തിൽ ആരെങ്കിലും സ്വയം മുന്നോട്ടു വന്ന്, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാൻ നിൽക്കാറുണ്ട്. ഈ കാര്യം കേരളത്തിൽ നടക്കുമോ എന്നതാണ് സംശയം, ഭക്ഷണം കാണുമ്പോൾ ആക്രാന്തം കാണിച്ചു കഴിക്കാവുന്നതിൽ കൂടുതൽ വാങ്ങി പ്ലേറ്റിലിടും. പിന്നീട് അതിൽ പകുതിയും പാഴാക്കി കളയുന്നവരെ തിരുത്താൻ ഈ വിഡിയോ ഉപകരിക്കട്ടെയെന്നാണ് കാഴ്ചക്കാർ കുറിക്കുന്നത്.

 

English Summary : Zero Waste Indian Wedding, Viral Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com