ADVERTISEMENT

എസ്‌പ്രെസ്സോ, കാപ്പുച്ചിനോ രുചികളെ കടത്തിവെട്ടാൻ ഒരു പ്രഷർ കുക്കർ കാപ്പി. ഗ്വാളിയാറിലെ തെരുവിൽ സൈക്കളിൽ കാപ്പി വിൽക്കുന്നയാളാണ് വ്യത്യസ്തമായ രീതിയിൽ പതഞ്ഞുപൊങ്ങിയ കാപ്പി തയാറാക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിളപ്പിച്ച പാലിൽ കാപ്പിപ്പൊടി ഇട്ടു ഇളക്കുന്ന പൊതു തത്വത്തിന് മാറ്റം ഒന്നും ഇല്ല.

 

ചൂട് പാലിൽ പ​ഞ്ചസാരയും കാപ്പിപ്പൊടിയും ചേർത്ത് യോജിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതത്തിലേക്കു സൈക്കിളിൽ പ്രത്യേകമായി ഘടിപ്പിച്ചിരിക്കുന്ന പ്രഷർ കുക്കറിൽ നിന്നും ഒരു ട്യൂബ് വഴി വരുന്ന ആവികൊള്ളിച്ച് പതപ്പിച്ച് എടുക്കുന്നതാണ് ടെക്ക്നിക്ക്. പതഞ്ഞു പൊങ്ങിവരുന്ന കോഫി ഗ്ലാസുകളിലേക്ക് പകർന്ന്, അൽപം അലങ്കരിച്ച് രുചിപ്രേമികളുടെ കരങ്ങളിലേക്ക്.

 

English Summary : Unoque Style Cooker Wali Coffee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com