ഒരു വാട്സാപ് സ്റ്റാറ്റസിനു ജീവിതത്തിന്റെ സ്റ്റാറ്റസ് മാറ്റിമറിക്കാൻ കഴിയുമോ?
Mail This Article
ഒരു വാട്സാപ് സ്റ്റാറ്റസിനു ജീവിതത്തിന്റെ സ്റ്റാറ്റസ് മാറ്റിമറിക്കാൻ കഴിയുമോ? തീർച്ചയായും കഴിയുമെന്നതാണു തൃശ്ശൂർ – പുതുക്കാട്, പുലക്കാട്ടുകര കൂടപ്പറമ്പിൽ സിനി നിധിന്റെ അനുഭവം. കേക്ക് നിർമാണം ഹോബിയാക്കിയ കൂട്ടുകാരി വാട്സാപ്പിൽ സ്റ്റാറ്റസായി ചേർത്ത ചിത്രങ്ങൾ കണ്ടാണു സിനി ഹോം മെയ്ഡ് കേക്ക് നിർമാണം ആരംഭിച്ചത്. മികച്ച സ്കെയിൽ അപ് സംരംഭത്തിന് പ്രധാനമന്ത്രി യുവയോജനയുടെ പ്രത്യേക ജൂറി പരാമർശം ലഭിക്കുന്ന നിലയിലേക്കു സിനിയുടെ നവനീതം ബേക്ക് ഹൗസ് എന്ന സംരംഭം വളർന്നു കഴിഞ്ഞു.
കേക്ക് നിർമാണം പഠിച്ചെടുത്തപ്പോൾ വീട്ടിൽ തന്നെ ഒരു കേക്ക് യൂണിറ്റ് ആരംഭിക്കാം എന്ന ആശയം കുടുംബശ്രീയിൽ നിന്നാണു സിനിക്കു ലഭിച്ചത്. യൂണിറ്റിനു വേണ്ട ബാങ്ക് വായ്പകളും മാനേജ്മെന്റ് പരിശീലനവും പിഎം യുവയോജനയിൽ നിന്നു ലഭിച്ചു.
ഡിസൈൻ കേക്കുകളിലാണു സിനിയുടെ മികവ്. ഫ്രഷ് ക്രീം കേക്ക്, ഫൊണ്ടന്റ് കേക്കുകൾ, പ്ലം, പുഡിങ് എന്നിവയും നിർമിച്ചു നൽകുന്നു.
English Summary : Design Cake Special.