ADVERTISEMENT

ആ മുഖം കണ്ടാലറിയില്ലേ സംഗതി പാളിയെന്ന്. ഫുഡ്വ്ലോഗറുടെ എക്സ്പ്രഷൻ കണ്ട് ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് ഒരു ധാരണയിലെത്തിയ ഭക്ഷണപ്രേമികൾ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വെർച്വൽ ലോകം കീഴടക്കുന്നത്. പരീക്ഷണങ്ങളിലൂടെയാണ് പുതുരുചികൾ പിറക്കുന്നതെന്ന സത്യത്തെ അവഗണിക്കുകയല്ലെന്നും മിനിമം ഗ്യാരന്റിയില്ലാത്ത ഭക്ഷണങ്ങളും ചില ആശയങ്ങളുടെ ഭാഗമായി പിറക്കാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഫുഡ്വ്ലോഗറുടെ വിഡിയോ ആളുകൾ പങ്കുവയ്ക്കുന്നത്.

 

ഗുലാബ് ജാമുൻ സമൂസയ്ക്കുള്ളിൽ വച്ച് തയാറാക്കിയ വിഭവം കഴിക്കുന്ന വിഡിയോയാണ് അഭിഷേക് എന്ന ഫുഡ്‌വ്ലോഗർ പങ്കുവച്ചത്. പക്ഷേ അതു കഴിച്ചയുടൻ അഭിഷേകിന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങളിൽ നിന്ന് ആ പരീക്ഷണം പാളിപ്പോയെന്ന് വ്യക്തമാകുന്നുണ്ട്. സമൂസ മാവിനുള്ളിൽ ഗുലാബ് ജാമുൻ വച്ച് വറുത്തെടുത്ത വിഭവമാണ് വിഡിയോയിൽ വ്ലോഗർ പരീക്ഷിക്കുന്നത്. വിഭവം വായിൽ വച്ചതും അതിന്റെ രുചിയത്ര രസിച്ചില്ല എന്ന ഭാവത്തോടെ വ്ലോഗർ തലയാട്ടുന്നുണ്ട്. വിഭവം പാളിയതിന്റെ സൂചനയാണതെന്നും വ്ലോഗറുടെ ഐഡിയ ആയിപ്പോയതുകൊണ്ടാണ് അയാൾ വികാരപ്രകടനങ്ങളിൽ അത് ഒതുക്കിയതെന്നുമൊക്കെയാണ് വിഡിയോ കണ്ട ആളുകളുടെ പ്രതികരണം.

 

‘‘നിങ്ങളെന്നെങ്കിലും ഗുലാബ് ജാമുൻ സമൂസ കഴിച്ചിട്ടുണ്ടോ?’’ എന്ന തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട വിഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങളാണുള്ളത്. ‘ആ മനുഷ്യന്റെ മുഖം കണ്ടാലറിയില്ലേ ഒരിക്കലും തിന്നാൻ കൊള്ളാത്ത വിഭവമാണതെന്ന്’, വളരെ മോശം കോംബിനേഷൻ, ഇതുപോലൊരു വൃത്തികെട്ട വിഭവം കണ്ടിട്ടില്ല, ഗുലാബ് ജാമുന് ആദരാഞ്ജലികൾ. അങ്ങനെ പോകുന്നു കമന്റുകളിൽ ചിലത്. കോംബിനേഷൻ പൊളിഞ്ഞെങ്കിലും എക്സ്പ്രഷൻ പൊളിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് ഭക്ഷണപ്രേമികൾ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.

 

Content Summary : Have you ever tried gulabjamun samosa?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com