തനതായ രുചിക്കൂട്ടിൽ നമ്മുടെ നാടൻ കേരള ചിക്കൻ സ്റ്റ്യൂ
Mail This Article
പോർച്ചുഗീസുകാരുടെ വരവ് കൊണ്ട് കേരളത്തിന്റെ തനതായ രുചിക്കൂട്ടിൽ ഇടം നേടിയ ഇഷ്ടൂ. തനതായ സിറിയൻ ക്രിസ്ത്യൻ ഡിഷിനെ പുതിയൊരു രീതിയിൽ അവതരിപ്പിക്കുന്നു.
ചേരുവകൾ
- ബേബി പൊട്ടറ്റോ – 2
- ചിക്കൻ ബ്രസ്റ്റ് – 4
- കാരറ്റ് – 1
- സവാള – 1
- പച്ചമുളക് – 3
- ഇഞ്ചി ചതച്ചത് – 1 കഷ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- തേങ്ങാപ്പാൽ – 1 കപ്പ്
- ഏലക്ക – 4
- ഗ്രാമ്പൂ – 2 -3
- കറുവാപ്പട്ട – 1കഷ്ണം
- പെരും ജീരകം – 1 ടീസ്പൂൺ
- ബേ ലീഫ് – 2
- ചുവന്ന മുളക് – 2-3
- തക്കോലം – 1-2
- കറിവേപ്പില – 1 തണ്ട്
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- ഗരംമസാല – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. ചിക്കൻ ബ്രസ്റ്റ് ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി എന്നിവ തിരുമ്മി പകുതി വേവിൽ ഗ്രിൽ ചെയ്യുക.
2. ചുവട് കട്ടിയുള്ള പാനിൽ എണ്ണ ചൂടാകുമ്പോൾ ഏലക്ക, ഗ്രാമ്പു, ജീരകം, തക്കോലം, വറ്റൽ മുളക്, കറുവപ്പട്ട എന്നിവ ചേർത്ത് വഴറ്റി എടുക്കുക.
3. ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, സവോള, പച്ചമുളക് എന്നിവ ചേർക്കുക.
4. നിറം മാറി തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങും ഗ്രിൽ ചെയ്തു വച്ച ചിക്കനും ചേർക്കാം.
5. രണ്ട് മിനിറ്റിനു ശേഷം തേങ്ങാപ്പാൽ ചേർത്ത് തീ കുറച്ച് കാരറ്റും 2 ടീസ്പൂൺ വിനാഗിരിയും ചേർത്തു വാങ്ങാം.
English Summary : It is known as 'ishtu', or stew, as this is a fusion of East and West.