ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഇനി കൊച്ചിയിലും
Mail This Article
അറുപത് വർഷത്തെ രുചി പെരുമയുമായി ഭക്ഷണ പ്രിയരുടെ ഇഷ്ട ബ്രാൻഡായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ( Dindigul Thalappakatti Restaurant) കൊച്ചിയിൽ. ഡിണ്ടിഗൽ തലപ്പാക്കട്ടിയുടെ ആദ്യ ഫൈൻ ഡൈൻ ഇൻ റസ്റ്ററന്റ്. കളമശേരിയിൽ നോർത്ത് കളമശേരിയിൽ ഡെക്കാത്തലോണിനു സമീപം പ്രവർത്തനം ആരംഭിച്ചു.84 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. തലപ്പാക്കട്ടി ബോൺലെസ് മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി, ചിക്കൻ 65 ബിരിയാണി, ബ്ലാക്ക് പെപ്പർ ചിക്കൻ, ഫിഷ് 65, മട്ടൻ സുക്ക, ഗൺ ഫയർ ചിക്കൻ തുടങ്ങിയ നിരവധി വിഭവങ്ങൾ കളമശേരിയിലെ റസ്റ്ററന്റിൽ ലഭിക്കും.
കേരളത്തിലെ ബിരിയാണി പ്രിയരുടെ ഏറെ നാളായുള്ള ആവശ്യം നിറവേറ്റുകയാണെന്നും ഏറ്റവും രുചികരമായ ബിരിയാണി വിഭവങ്ങൾ ഗുണമേന്മയോടെ നൽകുകയാണ് ലക്ഷ്യമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചു കൊണ്ട് തന്നെ ഡിണ്ടിഗൽ തലപ്പാക്കട്ടിയുടെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഭക്ഷണപ്രേമികൾക്ക് സാധിക്കും. അടുത്ത നാല് മാസത്തിനുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി കൂടുതൽ റസ്റ്ററന്റുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്ത് റസ്റ്ററന്റിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ഡിണ്ടിഗൽ തലപ്പാക്കട്ടിക്ക് കേരളത്തിൽ രണ്ട് റെസ്റ്ററന്റുകളായി – ഡിണ്ടിഗൽ തലപ്പാക്കട്ടി റസ്റ്ററന്റ്സ് സി.ഇ.ഒ അശുതോഷ് ബിഹാനി പറഞ്ഞു
1957 തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ആരംഭിച്ച തലപ്പാക്കട്ടി റസ്റ്ററന്റ് ഗ്രൂപ്പിനു നിലവിൽ ഇന്ത്യ, യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി 90 ഔട്ട് ലെറ്റുകളാണുള്ളത്. തമിഴ്‌നാട്, കർണാടകം, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലായി 81 ഒൗട്ട്ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. വ്യത്യസ്തതരം ഔഷധികൾ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മാംസം എന്നിവ കൃത്യമായി സംയോജിപ്പിച്ചുള്ള പ്രത്യേക ചേരുവകളാണ് ഡിണ്ടിഗൽ തലപ്പാക്കട്ടി വിഭവങ്ങളുടെ രുചിയുടെ മുതൽക്കൂട്ട് .
Content Summary : Dindigul Thalappakatti Biriyani now in Kochi