ADVERTISEMENT

ഭക്ഷണം പാകം ചെയ്തത് കേടാകാതെ സൂക്ഷിക്കാൻ ഫ്രിജ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

 

1. പാകം ചെയ്ത വിഭവങ്ങൾ പാത്രങ്ങളിലാക്കി വായു കടക്കാതെ അടച്ച് ഫ്രിജിൽ സൂക്ഷിച്ചാൽ കുറച്ചു ദിവസം കേടാകാതിരിക്കും.

 

pineapple-refrigerator
Image Credit : Kotcha K/Shutterstock

2. ചൂടുള്ള ഭക്ഷ്യവിഭവങ്ങൾ നല്ലവണ്ണം തണുത്തശേഷമേ ഫ്രിജിൽ വയ്ക്കാവൂ.

 

refrigerator-02
Image Credit : Andrey Armyagov/Shutterstock

3. ചക്കപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ ഫ്രിജിൽ വച്ചാൽ അവയുടെ മണം ഫ്രിജിൽ വച്ചിരിക്കുന്ന മറ്റ് ഭക്ഷ്യവിഭവങ്ങളിലേക്ക് വ്യാപിക്കും. 

 

4. മീനും, ഇറച്ചിയും കൂടുതൽ വാങ്ങി, ഏറെ ദിവസങ്ങൾ ഫ്രിജിൽ വച്ചാൽ അവയുടെ സ്വാദ് കുറയും. 

 

5. ഫ്രിജിൽ വയ്ക്കുന്ന വിഭവങ്ങൾ കൂടെക്കൂടെ പുറത്തെടുക്കുകയും തിരികെ വയ്ക്കുകയും ചെയ്താൽ അവയുടെ രുചി നഷ്ടപ്പെടും. ആവശ്യത്തിനുള്ളവ മാത്രം പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കുക. ഒരിക്കൽ ചൂടാക്കിയ വിഭവങ്ങൾ ഫ്രിജിൽ വച്ചിട്ട് വീണ്ടുമെടുത്ത് ചൂടാക്കി ഉപയോഗിക്കരുത്. 

 

6. ഫ്രിജ് വൃത്തിയാക്കാൻ വേണ്ടി അതിലുള്ള സാധനങ്ങൾ പുറത്തെടുത്ത ശേഷം കുറച്ചു സമയം ഓഫാക്കിയിട്ടിട്ട്, വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. 

 

7. ഫ്രിജിൽ വച്ച തണുത്ത ചോറ് ചൂടാക്കാൻ അഞ്ചു മിനിറ്റ് ആവി കയറ്റിയാൽ മതി.

 

English Summary : 7 tips to keep your fridge clean and food safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com