ADVERTISEMENT

അമേരിക്കയിലെ ഗുജറാത്തി ഭക്ഷണശാലയിലെത്തിയ യൂട്യൂബർ നല്ല നാടൻ ഗുജറാത്തി ഭാഷയിൽ ഭക്ഷണം ആവശ്യപ്പെട്ടത് അമ്പരപ്പോടെയാണു കടക്കാരൻ കേട്ടത്. ഗുജറാത്തി താലി ലഭ്യമാണോ എന്നതായിരുന്നു ആരിയ സ്മിത്ത് എന്ന അമേരിക്കൻ യൂട്യൂബറുടെ ചോദ്യം. ‘ലഭ്യമാണ്’ എന്നു പറഞ്ഞപ്പോൾ ഗുജറാത്തി സ്പെഷൽ റോട്​ലയും പച്ചക്കറികൾ ചേർത്തു തയാറാക്കുന്ന ഉദ്യുവുമാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്നായി കടക്കാരൻ. വന്നിട്ടില്ല അമേരിക്കയിലുള്ള ഗുജറാത്തി സുഹൃത്തുക്കൾ വഴിയാണ് ഇതൊക്കെ പഠിച്ചതെന്നായി ആരിയ. 

 

ഗുജറാത്തി താലി, ബാജ്റയ്ക്കൊപ്പം സ്പൈസി വിഭവങ്ങളും പണം വാങ്ങാൻ കൂട്ടാക്കാതെ നൽകി. റസ്റ്ററന്റിലെ ഭക്ഷണം കഴിഞ്ഞ് തൊട്ടടുത്തുള്ള ‘പാൻ’ വിൽപ്പന കടയിലെത്തിയപ്പോൾ ‘അമേരിക്കകാരൻ ഗുജറാത്തി സംസാരിക്കുന്നത് ഇഷ്ടമായി ’ എന്ന് പറഞ്ഞു അദ്ദേഹവും പണം വാങ്ങിയില്ല. നിമിഷ നേരം കൊണ്ട് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കിടയിൽ വൈറലായി ഈ വിഡിയോ.

 

പലരും പലനാടുകളിലെ ഇത്തരത്തിലുള്ള അനുഭവങ്ങൾ വിഡിയോയ്ക്കു കമന്റായി കുറിച്ചു. ന്യൂയോർക്കിലെ സ്ട്രീറ്റ് ഫുഡ് വിൽപനക്കാരനിൽ നിന്നും 6 ഡോളർ കൊടുത്തു ഹോട്ട് ഡോഗ് വാങ്ങി, അടുത്ത ദിവസം അദ്ദേഹം സംസാരിക്കുന്ന പ്രാദേശിക അറബിക് ഭാഷയിൽ ഹോട്ട് ഡോഗ് ആവശ്യപ്പെട്ടപ്പോൾ വില 4 ഡോളർ! വില 6 ഡോളറാണെങ്കിലും സ്പെൽ ഡിസ്ക്കൗണ്ടാണ് സ്വന്തം ഭാഷ സംസാരിച്ചതിനു ലഭിച്ചത്.

 

ആരിയുടെ യൂട്യൂബ് ചാനലിൽ ചൈനീസ്, കൊറിയൻ തുടങ്ങി പല ഭാഷകളിൽ സംസാരിച്ച് ആളുകളെ അമ്പരപ്പിക്കുന്ന വിഡിയോകളുണ്ട്.

 

English Summary : Arieh Smith, who is a popular YouTuber, spoke Gujarati while ordering food in a Gujarati restaurant in the United States of America. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com