അത്താഴത്തിന് പഴങ്ങൾ മാത്രം കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
Mail This Article
ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ ഫുഡ് ചാർട്ടിൽ ഒഴിവാക്കാനകാത്ത ഒന്നാണ് പഴങ്ങൾ. അത്താഴത്തിനു പഴങ്ങൾ മാത്രം കഴിച്ചാൽ ഗുണമുണ്ടോ? ലഘു ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കാമോ? ഇതേ കുറിച്ച് സംസാരിക്കുന്നത് ഡയറ്റീഷ്യൻ ലിജി ജോസ്.
അത്താഴത്തിനൊപ്പം പഴങ്ങൾ വേണോ?
അത്താഴത്തിന് പഴങ്ങൾ കഴിക്കുമ്പോൾ അത് മാത്രം കഴിക്കുക. അല്ലെങ്കിൽ ലളിതമായി എന്തെങ്കിലും ഫുഡ് കഴിക്കുകയാണെങ്കിൽ അത് കഴിച്ചിട്ട് അര മണിക്കൂറിനു ശേഷം മാത്രമേ ഫ്രൂട്ട്സ് കഴിക്കാവൂ. കാരണം ഫുഡിന്റെ ഡൈജഷനും ഫ്രൂട്ടിന്റെ ഡൈജഷനും രണ്ടും രണ്ടാണ്. ഒരുമിച്ചു കഴിക്കുമ്പോൾ അത് ദഹനക്കേടിന് കാരണമാകും.
ഒരിക്കലും ഫുഡിന്റെ കൂടെ ഫ്രൂട്ട്സ് മാത്രമായി കഴിക്കരുത്. അതുപോലെ തന്നെ രാത്രി പഴങ്ങൾ കഴിക്കുമ്പോൾ ഒരുപാട് പുളിയുള്ളതും ഒരുപാട് മധുരമുള്ളതുമായ ഫ്രൂട്ട്സ് കഴിക്കരുത്.
ഫ്രൂട്ട്സ് കഴിച്ചു ഉടനെ ഉറക്കം വേണ്ട...
ഫൈബർ കൂടുതലുള്ള ഫ്രൂട്ട്സ് കഴിക്കുന്നതായിരിക്കും എപ്പോഴും നല്ലത്. ഫ്രൂട്ട്സ് കഴിക്കുമ്പോൾ അതു മാത്രം കഴിക്കുക. ഫുഡിന്റെ കൂടെ ഫ്രൂട്ട്സ് കഴിക്കണമെന്നുള്ളവർ ഫുഡ് കഴിച്ച് അര മണിക്കൂറിനു ശേഷം കഴിക്കാൻ ശ്രദ്ധിക്കണം. രണ്ടു തരത്തിലുള്ള ഭക്ഷണങ്ങൾ ഒന്നിച്ചു കഴിക്കരുതെന്നു പറയുന്നത് രണ്ടു ഭക്ഷണങ്ങളുടെയും ദഹനത്തിനുള്ള സമയം വ്യത്യാസമായിരിക്കും. ഭക്ഷണത്തിനു തൊട്ടു പുറകെ ഫ്രൂട്ട്സ് കഴിച്ചാൽ ഫ്രൂട്ട്സാണ് ആദ്യം ദഹിക്കുക.
അതുപോലെ ഉറങ്ങുന്നതിനു തൊട്ടു മുൻപ് പഴങ്ങൾ കഴിച്ചാൽ അതിലടങ്ങിയിരിക്കുന്ന പഞ്ചസാര അല്ലെങ്കിൽ ഫ്രക്ടോസ് ശരീരത്തിലേക്ക് ആഗിരണം െചയ്യുന്ന സമയത്ത് കൂടുതൽ എനർജി ഉണ്ടാകും. കൂടുതൽ എനർജിയുള്ള അവസ്ഥയിൽ കിടക്കുമ്പോൾ ഉറക്കക്കുറവ് അനുഭവപ്പെടാം. വൈകിട്ട് അല്ലെങ്കിൽ എപ്പോൾ ഫ്രൂട്ട്സ് കഴിച്ചാലും ഉടനെ കിടക്കാതിരിക്കുന്നതാകും നല്ലത്. മറ്റു ഭക്ഷണത്തേക്കാൾ കൂടുതൽ ഷുഗര്‍ കൂടുതലുള്ളത് ഫ്രൂട്ട്സിൽ നിന്നാണ്. വൈകിട്ട് ഫ്രൂട്ട്സ് മാത്രം കഴിച്ചു കിടക്കുന്നവർ പ്രത്യേകിച്ചും പഴങ്ങൾ കഴിച്ചു ഒരു മണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം ഉറങ്ങാൻ ശ്രദ്ധിക്കണം.
പുളിയും മധുരവും കുറവുള്ള പഴങ്ങൾ
പ്രത്യേകിച്ച് ശരീരഭാരം കൂടുതലുള്ളവർ, ഉറക്കക്കുറവുള്ളവർ, കോൺസ്റ്റിപ്പേഷൻ, ഹൈപ്പർ െടൻഷൻ അങ്ങനെയൊക്കെയുള്ളവരാണ് വൈകിട്ട് ഫ്രൂട്ട്സ് കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. അങ്ങനെയുള്ളവർ ഫ്രൂട്ട്സ് കഴിക്കുമ്പോള്‍ അധികം പുളിയില്ലാത്ത പഴങ്ങളും അധികം മധുരമില്ലാത്ത പഴങ്ങളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഒരുപാട് പുളിയില്ലാത്ത വാഴപ്പഴം, ഒരുപാട് മധുരമില്ലാത്ത മാമ്പഴം, ആപ്പിൾ, പപ്പായ, പേരയ്ക്ക, സപ്പോട്ട, തണ്ണിമത്തൻ, ഡ്രാഗൺ ഫ്രൂട്ട് അതായത് നമുക്ക് ലഭ്യമാകുന്ന എന്തു ഫ്രൂട്ട്സും കഴിക്കാം. പക്ഷേ ഒരുപാട് പുളിയുള്ളതും ഒരുപാട് മധുരമുള്ളതും ആകാൻ പാടില്ല. സ്ട്രോക്ക് പോലെയുള്ള അസുഖം വന്നിട്ടുണ്ടെങ്കിൽ അവരും ഇടനേരങ്ങളിൽ ഫ്രൂട്ട്സ് കഴിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത് നാര് കൂടുതൽ ഉള്ളതോ മധുരവും പുളിയും കുറഞ്ഞ പഴവർഗങ്ങളും കഴിക്കാം. തൊലിയോടു കൂടി കഴിക്കാൻ പറ്റുന്ന എന്തു ഫ്രൂട്ട്സും അതുപോലെ തന്നെ കഴിക്കാം അതായത് ആപ്പിൾ, പേരയ്ക്ക മുതലായ പഴങ്ങൾ തൊലിയോടു കൂടി തന്നെ കഴിക്കുക. അത്താഴത്തിന് ഫ്രൂട്ട്സ് മാത്രം കഴിക്കുന്നത് ഒരുപാട് നല്ലതാണ്. കുഴപ്പമൊന്നുമില്ല. പക്ഷേ ശരീരഭാരം കൂടുതലുള്ളവരും കോൺസ്റ്റിപ്പേഷനുള്ളവരും ശ്രദ്ധിക്കണം. അല്ലാത്തവർ വൈകിട്ട് രണ്ടു ചപ്പാത്തി ഉൾപ്പെടുന്ന ചെറിയ ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ചെറിയ രീതിയിൽ ഫ്രൂട്ട്സ് കൂടി കഴിച്ചതിനു ശേഷം മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക.
English Summary : Is having fruits for dinner a good idea?