ADVERTISEMENT

പിങ്ക് ഡ്രാഗൻ ഫ്രൂട്ട് ചേർത്തൊരു ഗ്ലാസ് ചായ...രുചി വൈവിധ്യം തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഡിയോ എത്തിയിരിക്കുന്നത് ബംഗ്ലദേശിൽ  നിന്നാണ്. ഡ്രാഗൻ ഫ്രൂട്ടിന് ഒരു തീനാളത്തിന്റെ ആകൃതിയാണ്.മുറിച്ചാൽ അകത്ത് വെളുത്തതോ അല്ലെങ്കിൽ പർപ്പിൾ നിറത്തിലോ ഉള്ള ദശ. അതിൽ കടുകുമണികൾ പോലുള്ള അരികൾ, രുചിയെക്കുറിച്ചു പറഞ്ഞാൽ പ്രത്യേകിച്ച് മധുരമോ പുളിയോ ചവർപ്പോ ഇല്ല.


പിങ്ക് ഡ്രാഗൻ ഫ്രൂട്ട് ചായയുടെ രുചിക്കൂട്ട്

ഒരു ഗ്ലാസിൽ ഒരു തവി പാൽ ഒഴിച്ച് അതിലേക്കു തേയില തിളപ്പിച്ചതു ചേർത്തു അരഗ്ലാസ് പാൽ ചായക്കൂട്ട് തയാറാക്കും. ഇതിലേക്കു ഒരു സ്പൂൺ പിങ്ക് ഡ്രാഗൻ ഫ്രൂട്ടും ഒരു സ്പൂൺ മിൽക്ക് മെയ്ഡും ചേർത്തു നന്നായി യോജിപ്പിച്ചാണ് സ്പെഷൽ ചായ തയാറാക്കുന്നത്. ദ ഗ്രേറ്റി ഇന്ത്യൻ ഫുഡി എന്ന പേജിലാണ് ഈ വിഡിയോ വന്നത്. ചായപ്രേമികളിൽ പുതുമ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കു ഇഷ്ടപ്പെടുന്ന രുചിയാണ്.

 

Content Summary : Pink dragon fruit tea video from Bangladesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com