ADVERTISEMENT

വിചിത്ര വേഷങ്ങളിൽ ആളുകൾ പ്രത്യക്ഷപ്പെടുന്ന ഹാലോവീൻ ഉത്സവത്തിന് ഇനി അധികം നാൾ ബാക്കിയില്ല. ലോകമെമ്പാടുമുള്ള നിരവധി ആളുകളെപ്പോലെ അമേരിക്കയിലെ ഓൺലൈൻ ഭക്ഷണവിതരണ സംവിധാനമായ ഡോർഡാഷിന്റെ ഒരു ഡെലിവറി ഏജന്റും ഹാലോവീൻ ജ്വരത്തിലാണ്. ആശാൻ നടത്തിയ വിചിത്രമായ ഒരു ഓൺലൈൻ ഡെലിവറിയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്.

 

ഡോർ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ വീട്ടിലേക്ക് ഭക്ഷണവുമായി എത്തുന്ന ഏജന്റിനെ കാണാം. സാധാരണ വാതിൽപടിയിൽ ഭക്ഷണ പാക്കറ്റ് വയ്ക്കാറുള്ള കക്ഷി പക്ഷേ ഇക്കുറി ഡെലിവറി നടത്തുന്നത് ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി വീടിനു മുൻപിൽ സ്ഥാപിച്ചിരുന്ന അസ്ഥികൂടത്തിന്റെ മടിയിലാണ്. ഇതൊന്നും പോരാഞ്ഞിട്ട് അസ്ഥികൂടം പാക്കറ്റ് പിടിക്കുന്നതു പോലെ തോന്നത്തക്ക വിധത്തിൽ അതിന്റെ കൈകൾ അഡ്ജസ്റ്റ് ചെയ്യാനും അയാൾ മറക്കുന്നില്ല.

 

Khloe Kuriatnyk എന്ന പ്രൊഫൈൽ ആണ് കഴിഞ്ഞമാസം 26 ന് രസകരമായ ഈ ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
"ഹായ്, 'അസ്ഥികൂടം നിങ്ങളുടെ ഓർഡർ കൈപ്പറ്റിക്കഴിഞ്ഞു'' എന്ന ഡെലിവറി മെസേജിന്റെ സ്ക്രീൻഷോട്ടും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 
‘‘ലോകത്ത് ചുരുക്കം ചില നല്ല മനുഷ്യരുണ്ട്. അവരിൽ ചിലർ ഡോർഡാഷ് ഡെലിവറി ചെയ്യുന്നു’’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോയ്ക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത് 12,000 ലേറെ ലൈക്കുകളാണ്.

വിഡിയോയ്ക്ക് താഴെ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി നടത്തുമ്പോൾ ഏജന്റിന്റെ മുഖത്തുണ്ടായിരുന്ന ചിരിയെയാണ് ചിലർ അഭിനന്ദിക്കുന്നത്.


Content Summary : Food delivery in a spooky style ahead of halloween.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com