ADVERTISEMENT

മറക്കരുത്, ഡയറ്റിനെക്കാൾ പ്രധാനം ജീവിതശൈലി

പാലിയോ ഡയറ്റ്

ശിലായുഗത്തിലെ ആദിമ മനുഷ്യർ പാലിച്ചു വന്ന ഭക്ഷണരീതി, വേട്ടയാടിക്കിട്ടിയ ഇറച്ചിയും കടലിൽ നിന്നുള്ള വിഭവങ്ങളും കാട്ടിലെ പഴങ്ങളും പച്ചക്കറികളും പച്ചയ്ക്കും പാകം ചെയ്തും കഴിച്ചാണ് അവർ ജീവിച്ചിരുന്നത്. ഇവയാണ് നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ ദഹിപ്പിക്കാൻ സാധിക്കുന്നതും. ഇതാണ് പാലിയോ ഡയറ്റിന്റെ അടിസ്ഥാനം. നട്ടുവളർത്തുന്ന ധാന്യവിളകൾ, പാൽ, പാലുൽപന്നങ്ങൾ, ഉപ്പ്, പയർവർഗങ്ങൾ ഇവയ്ക്കൊന്നും പാലിയോ ഡയറ്റിൽ സ്ഥാനമില്ല. പഞ്ചസാരയും ഇല്ല. പകരം തേൻ ആകാം. ഭക്ഷണത്തിലുള്ള മാറ്റം എന്നതിലുപരി ജീവിതശൈലിയിലുള്ള മാറ്റമാണിത്. 

ഗ്ലൂട്ടൻ ഫ്രീ ഡയറ്റ്

ഗ്ലൂട്ടെൻ എന്ന പ്രോട്ടീൻ ഇല്ലാത്ത ഡയറ്റ് ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിലാണ് ഗ്ലൂട്ടെൻ ഉള്ളത്. ബീൻസ്, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപന്നങ്ങൾ ഇവയെല്ലാം ഗ്ലൂട്ടെൻ ഫ്രീ ആണ്. അരി, ചോളം, ഫ്‌ളാക്സീഡ്, കൂവ, കപ്പ, സോയ എന്നിവയിലും ഗ്ലൂട്ടെൻ ഇല്ല. ബീയർ, ബ്രെഡ്, കേക്ക്, കുക്കീസ്, സാലഡ് ഡ്രസ്സിങ്, സോയാ സോസ്, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവ ഒഴിവാക്കണം. ഏതു സാധനവും വാങ്ങും മുൻപ് അവയിൽ ഗ്ലൂട്ടെൻ ഉണ്ടോയെന്ന് ലേബൽ നോക്കി ഉറപ്പാക്കുക. ഗോതമ്പ് അലർജിയുള്ളവർക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. 

ജിഎം ‍ഡയറ്റ്

വണ്ണം കുറയ്ക്കാനായി 7 ദിവസത്തെ ഡയറ്റാണിത്. ഒന്നാം ദിവസം വാഴപ്പഴം ഒഴികെ ഏതു പഴവും കഴിക്കാം. പഴങ്ങൾ മാത്രമേ കഴിക്കാവൂ. രണ്ടാം ദിവസം രാവിലെ ഒരു ഉരുളക്കിഴങ്ങ്, പിന്നെ ദിവസം മുഴുവൻ പച്ചക്കറി മാത്രം. മൂന്നാം ദിവസം പഴങ്ങളും പച്ചക്കറികളും കഴിക്കാം. വാഴപ്പഴവും ഉരുളക്കിഴങ്ങും ഒഴിവാക്കണം. നാലാം ദിവസം പാലും പഴവും മാത്രം. 6 വലിയ പഴം അല്ലെങ്കിൽ 8 ചെറുപഴം കഴിക്കാം. പാട നീക്കിയ പാൽ 3 ഗ്ലാസ് വരെയാകാം. അഞ്ചാം ദിവസം 250 ഗ്രാം മീൻ/ചിക്കൻ/ബീഫ് 2 തവണ കഴിക്കാം. ഒപ്പം 6 തക്കാളിയും. സസ്യഭുക്കുകൾക്കു പനീർ ആവാം. അന്നു പതിവിലും 2 ഗ്ലാസ് വെള്ളം കൂടുതൽ കുടിക്കണം. ആറാംദിവസം 250 ഗ്രാം മീൻ/ചിക്കൻ/ബീഫ് 2 തവണ കഴിക്കാം. ഒപ്പം ആവശ്യം പോലെ പച്ചക്കറികളും. അഞ്ചാം ദിവസത്തെപ്പോലെ 2 ഗ്ലാസ് വെള്ളം അധികം കുടിക്കണം. 

കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറവുള്ള ഡയറ്റ് ആണിത്. വണ്ണം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ഇതു സഹായിക്കും. 6 മാസത്തിൽ ഒരിക്കലെങ്കിലും ഒരാഴ്ച ജിഎം ഡയറ്റ് എടുക്കുന്നത് ശരീരത്തിനു ഗുണം ചെയ്യും. ഏതു ഡയറ്റിനെക്കാളും പ്രധാനം ആരോഗ്യകരമായ ജീവിത ശൈലിയാണ്. സമീകൃത ഭക്ഷണവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കണം. 

(ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപികയാണ് ലേഖിക)

Content Summary : Which is the best diet plan for weight loss?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com