‘ആ കുട്ടിയോട് ഇങ്ങനെ ദോശയുണ്ടാക്കരുതെന്ന് ആരെങ്കിലും പറയൂ’!
Mail This Article
‘ദോശയ്ക്കുള്ളിൽ നൂഡിൽസ്, രുചിയെ കൊല്ലരുതേ...’പാചക പരീക്ഷണവുമായി എത്തിയ ഫുഡ് വ്ലോഗർക്കു വിമർശനവുമായി ദോശപ്രേമികൾ. ഫ്യൂഷൻ എന്ന പേരും പറഞ്ഞു എന്തും ചെയ്യാമെന്നാണോ? സൗത്ത് ഇന്ത്യൻ രുചിക്കൂട്ടുകളിൽ ഒന്നാം നിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ദോശയ്ക്കൊപ്പം കൊറിയൻ നൂഡിൽസ് ചേർത്തൊരു ഫ്യൂഷൻ വിസ്മയം ഒരുക്കിയ ഫുഡ് വ്ളോഗർക്കു വിമർശനം.
സൗത്ത് ഇന്ത്യൻ രുചിയും കൊറിയൻ ഭക്ഷണവും ഇഷ്ടപ്പെടുന്നവരിൽ പലർക്കും ഈ ഫ്യൂഷൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. പച്ചരിയും ഉഴുന്നും അടിസ്ഥാന ചേരുവയാണെങ്കിലും പലതരം ഫ്ലേവറുകളിൽ രുചി വിസ്മയം ഒരുക്കാറുണ്ട്. പനീർ, പാലക്ക്, ബീറ്റ്റൂട്ട്, ചിക്കൻ, ബീഫ്, മുട്ട, ചോക്ലേറ്റ്...കാണാൻ ഭംഗിയുള്ളതും കഴിക്കാൻ സ്വാദുള്ളതുമായ ദോശവിഭവങ്ങൾ എണ്ണിയാൽ തീരില്ല. ചൂട് കല്ലിൽ മൊരിഞ്ഞു പാകപ്പെടുന്ന ദോശ, ഒരു ദേശത്തിന്റെ തന്നെ സ്വാദാണെന്നാണ് ഭക്ഷണ പ്രേമികൾ പറയുന്നത്.
Content Summary : A food blogger made a dosa with Korean flavour, which has left many people unhappy.