ADVERTISEMENT

വ്യത്യസ്തമായ പാചക കാഴ്ചകളുമായി ഭക്ഷണപ്രിയരെ ഞെട്ടിക്കുന്ന ഫുഡ്വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ. ദുബായിൽ നിന്നും ഒട്ടകപക്ഷിയെ ഗ്രിൽ ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ്.  നാൽപ്പത് കിലോയോളം വരുന്ന ഒട്ടകപക്ഷിയെ പാചകത്തിനു വേണ്ടി തയാറാക്കുന്നതും വിഡിയോയിലുണ്ട്. ദുബായിൽ ഒട്ടകപക്ഷിയെ ഇറച്ചിക്ക് ഉപയോഗിക്കാമെന്നും ഫിറോസ് വിഡിയോയിൽ പറയുന്നുണ്ട്.

 

പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പടി, കുരുമുളകുപൊടി, ജീരകപ്പൊടി,ഏലക്കാപ്പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്താണ് മസാലക്കൂട്ട് തയാറാക്കുന്നത്. ഈ മസാല വലുതായി മുറിച്ച ഇറച്ചി കഷ്ണങ്ങളിൽ തേച്ചു പിടിപ്പിച്ച് ആവിയിൽ ദം ചെയ്ത് എടുക്കുന്നുണ്ട് വിഡിയോയിൽ.

 

ഗ്രിൽ ചെയ്യാൻ പാകത്തിനു മുറിച്ച കഷ്ണങ്ങളിലേക്കു  ബട്ടർ, ക്രഷ്ഡ് ചില്ലി, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ പുരട്ടി, ഒരു മണിക്കൂറിനു ശേഷം കമ്പിയിൽ കോർത്ത് കനലിൽ ഗ്രിൽ ചെയ്തെടുത്താണ് പാചകം. ഇതുവരെ കഴിച്ച ഇറച്ചി രുചികളിൽ നിന്നും ഏറെ വ്യത്യസ്ത രുചിയനുഭവമാണിതെന്നു ഫിറോസ് ചുട്ടിപ്പാറ പറയുന്നു.

Content Summary : 40 Kilogram Ostrich Grill video by Firoz Chuttipara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com