മുട്ട വേവിക്കുമ്പോൾ കട്ടിയാകുന്നത് എന്തുകൊണ്ട് ?
![bolied-egg-africa-studio-shutterstock-com Photo Credit : Africa Studio / Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/pachakam/features/images/2022/12/18/bolied-egg-africa-studio-shutterstock-com.jpg?w=1120&h=583)
Mail This Article
ചൂടാക്കുമ്പോൾ ഖരപദാർത്ഥങ്ങൾ ദ്രാവകാവസ്ഥയിലേക്കും ദ്രാവകങ്ങൾ വാതകാവസ്ഥയിലേക്കും മാറുന്നതാണ് രീതി. വസ്തുക്കൾ ചൂടാക്കുമ്പോൾ അവയുടെ കണികകൾക്ക് ഊർജം ലഭിക്കുകയും അവ തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു. ഇതോടെ കണികകൾ സ്വതന്ത്രമായി ചലിക്കാനുള്ള സാധ്യത കൂടും. അതാണ് ചൂടാക്കുമ്പോൾ ഖരവസ്തുക്കൾ ദ്രാവകമായും ദ്രാവകം വാതകമായും മാറുന്നത്.
![1147751048 1147751048](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മുട്ടയുടെ (Egg) കാര്യത്തിൽ ഇത് തിരിച്ചാണ്. ഏറെക്കുറെ ദ്രാവകാവസ്ഥയിലുള്ള മുട്ട ചൂടാക്കുന്നതോടെ ഖരരൂപത്തിലാകുന്നു. ജലത്തിൽ ഒഴുകിനടക്കുന്ന ഒറ്റയൊറ്റയായ പ്രോട്ടീൻ തന്മാത്രകളാണ് മുട്ടയിൽ ഉള്ളത്. നീണ്ട ശൃംഖലാരൂപമുള്ള ഇവ വളഞ്ഞുപുളഞ്ഞാണ് മുട്ടയ്ക്കുള്ളിൽ ഉണ്ടാവുക. ചൂടാക്കുമ്പോൾ ഈ പ്രോട്ടീൻ തന്മാത്രകൾ എല്ലാം കൂടിച്ചേരുന്നു. വലപോലെ തമ്മിൽ കോർത്തുനിൽക്കുന്ന ഈ പ്രോട്ടീൻ തന്മാത്രകൾക്കിടയിൽ ജലതന്മാത്രകൾ ഒഴുകാൻ കഴിയാതെ കുടുങ്ങിപ്പോകും. ഇതാണ് മുട്ട കട്ടിയാകാൻ കാരണം. മുട്ട വേവിക്കുമ്പോൾ തന്മാത്രകളുടെ കൂടിച്ചേരൽ ശക്തമാവുകയും ജലാംശം വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടെ വേവിച്ച മുട്ട റബറുപോലെയാകുന്നു.
പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തിൽ എങ്ങനെ പൊളിക്കാം ? വിഡിയോ
Content Summary : Why do eggs turn hard when you boil them?