പതിനഞ്ച് മിനിറ്റ്; കയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാം
Mail This Article
കൂർക്ക കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചോറിനൊപ്പം മെഴുക്കുപുരട്ടിയായോ തോരനായോ വിളമ്പാമെങ്കിലും വൃത്തിയാക്കാനുള്ള മെനക്കേട് ഒാർത്താൽ പലർക്കും മടിയാണ്. പതിനഞ്ച് മിനിറ്റിൽ കൂർക്ക എളുപ്പത്തിൽ വ്യത്തിയാക്കാനുള്ള മാർഗം ഇതാ.
സ്റ്റെപ് 1
കൂർക്കയിലെ മണ്ണും ചളിയും വൃത്തിയായി കളഞ്ഞു കഴുകി എടുക്കുക.
സ്റ്റെപ് 2
കഴുകി വച്ചിരിക്കുന്ന കൂർക്കയെ പ്രഷർ കുക്കറിലേക്കു മാറ്റി ആവശ്യത്തിനു വെള്ളം ഒഴിച്ചു നല്ല ചൂടിൽ ഒന്നോ രണ്ടോ വിസിൽ അടിപ്പിക്കുക. (കൂർക്ക ചെറുതാണെങ്കിൽ ഒരു വിസിൽ മതിയാകും).
സ്റ്റെപ് 3
കുക്കറിൽനിന്നു പ്രഷർ പോയ ശേഷം വെള്ളം കളഞ്ഞ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതു പോലെ തന്നെ കൂർക്കയുടെ തോൽ കളയാം.
തൊലി കളഞ്ഞ ശേഷം ആവശ്യത്തിന് വലുപ്പത്തിൽ മുറിച്ചു മസാലകളും ഉപ്പും ചേർത്ത് മെഴുക്കുപുരട്ടിയോ കറികളോ എളുപ്പത്തിൽ ഉണ്ടാക്കാം.
വിഡിയോ കാണാം
Content Summary : How to clean chinese potato in fifteen minutes