ADVERTISEMENT

തിരക്കേറിയ ട്രാഫിക്കിലൂടെ ഇടം വലം വെട്ടിയൊഴിഞ്ഞു ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചീറിപ്പായുന്ന ഫുഡ് ഡെലിവറി ഏജന്റുമാരും അവരുടെ ഇരുചക്ര വാഹനങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കോവിഡ്  കാലത്ത്  വലിയൊരു വിഭാഗം ജനങ്ങളെ പട്ടിണിക്കിടാതെ രക്ഷിച്ചതും ഇവരാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

 

ചുവപ്പും ഓറഞ്ചും നിറമുള്ള ടി ഷർട്ടണിഞ്ഞു, പിന്നിൽ  വലിയ ബാഗും തൂക്കി ഇവർ പോകുന്നത്  കണ്ടാൽ ആരാണ് നോക്കിപ്പോകാത്തത് ?

 

ലക്‌നൗ സ്വദേശിയായ ഒരു ഭക്ഷ്യ വ്യാപാരിയും ഇത് തന്നെയാണ് ചിന്തിച്ചത്. ഫലമോ അയാൾ തന്റെ ഇഡ്ഡലി വ്യാപാരം ഇതേ മോഡലിൽ ആക്കി.  ഡെലിവറി എജന്റിനു  സമാനമായി ഒരു പെട്ടി. അതിൽ  ചൂട് ഇഡ്ഡലി  വിശപ്പിന്റെ അസുഖം ഉള്ളവർക്ക് അയാൾ സാമ്പാറിൽ കുളിപ്പിച്ച ഇഡ്‌ലി വച്ചുനീട്ടും. സാമ്പാർ മാത്രമല്ല, തേങ്ങ ചമ്മന്തിയുമുണ്ട്. രണ്ടു ഇഡലി അടങ്ങിയ സെറ്റിന് 30 രൂപ. മൂന്നെണ്ണം ആയാൽ വില  അൽപം കൂടും... 40 രൂപ!

 

ലക്നൗവിലുള്ള ഒരു ഫുഡ് ബ്ലോഗറാണ് വിചിത്രമായ ഈ മാർക്കറ്റിങ് രീതി ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നൂറുകണക്കിനു പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. 

 

Content Summary : Lucknow street food vendor looks like food delivery agent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com