ഒന്നര മിനിറ്റിൽ ബേക്ക് ചെയ്ത പീത്‌സ; പരിപ്പു പ്രഥമനും വനില ഐസ്ക്രീമും; സോൾ കിച്ചന്റെ ഹിറ്റ് ഡിഷസ്
Mail This Article
മലയാളികളുടെ സ്വന്തം പൊറോട്ട മുതൽ ഇറ്റാലിയൻ പീത്‌സ വരെ.... എല്ലാ വിഭവത്തിലും ഒരു ‘ഡോക്ടേഴ്സ് മാജിക്!’ മെഡിക്കൽ ഫീൽഡിൽനിന്നു ഫൂഡ് ഇൻഡസ്ട്രിയിലേക്ക് എത്തിയ രണ്ടു പേർ ഭക്ഷണപ്രേമികളുടെ മനസ്സും വയറും നിറയ്ക്കുകയാണ്; ഇരിങ്ങാലക്കുടയിലുള്ള സോൾ കിച്ചൻ കോ. എന്ന മൾട്ടി ക്വിസീൻ റസ്റ്ററന്റ് പ്ലസ് പീത്‌സേറിയയിലൂടെ. ക്വാളിറ്റിയിലും ടേസ്റ്റിലും ഒരു വിട്ടുവീഴ്ചയും വരുത്താത്ത ഡോ. ഏബ്രഹാം മാത്യു, ഡോ. ഡെയിൻ ആന്റണി എന്നിവരാണ് സോൾ കിച്ചൻ റസ്റ്ററന്റിന്റെ സ്ഥാപകർ. നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾക്കു പുറമേ ഇറ്റാലിയൻ സ്റ്റൈൽ പീത്‌സകളും ഇവിടെ ലഭ്യമാണ്.
ഈ കിച്ചന്റെ സോൾ: പീത്‌സ!
പീത്‌സയെ ഒരു ഫാസ്റ്റ് ഫൂഡ് ആയാണ് മലയാളികൾ കാണുന്നത്. സാധാരണ പീത്‌സ വിൽപനശാലകളിലും റസ്റ്ററന്റുകളിലും ലഭിക്കുന്ന പാൻ ക്രസ്റ്റ് പീത്‌സകളല്ല സോൾ കിച്ചനിലുള്ളത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇറ്റാലിയൻ സ്റ്റൈലിലുണ്ടാക്കുന്ന പീത്‌സ ഒന്നര മിനിറ്റ് കൊണ്ടാണ് ബേക്ക് ചെയ്യുന്നത്. കുക്ക് ചെയ്യുന്നത് 400 ഡിഗ്രി ടെംപറേച്ചറിലും. ബെംഗളൂരുവിൽനിന്നു കൊണ്ടുവരുന്ന ഫ്രെഷ് മോസറെല്ല ചീസ്, ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർഡ് ചീസ്, ഡൽഹിയിൽനിന്നെത്തിക്കുന്ന പ്രത്യേകം ബ്ലെൻഡ് ചെയ്ത മൈദ എന്നിവയുപയോഗിച്ചാണ് പീത്‌സ ഉണ്ടാക്കുന്നത്. ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ ‘മസ്റ്റ് ട്രൈ ലിസ്റ്റി’ലുള്ളത് ഇവിടുത്തെ നിയോ–പൊളിറ്റൻ സ്റ്റൈൽ പീത്‌സയാണ്.
സ്ഥാപകരിലൊരാളായ ഡോ. ഏബ്രഹാം മാത്യു ഒരു പീത്‌സ എക്സ്പേർട് ആണ്. കോവിഡ് സമയത്ത്, പീത്‌സയിൽ ഒരുപാട് പരീക്ഷണങ്ങളും ഗവേഷണവും ചെയ്ത ഏബ്രഹാം ലൈസൻസ് എടുത്ത്, വീട്ടിൽ വച്ചു നിർമിച്ച് ഇൻസ്റ്റഗ്രാം പേജിലൂടെ വിൽപന നടത്തിയാണ് തുടങ്ങിയത്. പിന്നീട് റസ്റ്ററന്റ് എന്ന ആശയം വന്നപ്പോൾ പീത്‌സേറിയ കൂടി തുടങ്ങാം എന്നു തീരുമാനിക്കുകയായിരുന്നു. സോൾ കിച്ചന്റെ ഹൈലൈറ്റും ഈ ഇറ്റാലിയൻ പീത്‌സകളാണ്.
ക്ലീൻ, ക്വാളിറ്റി ഫൂഡ്
‘‘ഡോക്ടേഴ്സ് റെക്കമൻഡ് ചെയ്യുന്ന ഭക്ഷണമാകുമ്പോൾ ധൈര്യത്തോടെ കഴിക്കാമല്ലോ’’ – ആളുകളുടെ ഈ വിശ്വാസമാണ് ഡോ. ഏബ്രഹാമിന്റെയും ഡോ. ഡെയിനിന്റെയും കരുത്ത്. സോൾ കിച്ചനിൽ ഗുണനിലവാരത്തിനാണ് ഏറ്റവും പ്രാധാന്യമെന്ന് ഇവർ പറയുന്നു. കൺസൽറ്റന്റ് ഷെഫ് റഷീദ്, എക്സിക്യൂട്ടീവ് ഷെഫ് സജി, റസ്റ്ററന്റ് മാനേജർ മനോജ് എന്നിവരും ഇതേ ലക്ഷ്യത്തോടെ സോൾ കിച്ചനിൽ പ്രവർത്തിക്കുന്നവരാണ്. ഭക്ഷണത്തിലും സ്റ്റാഫിന്റെ പെരുമാറ്റത്തിലും ആംബിയൻസിലുമെല്ലാം ഈ ‘ക്ലീൻ ആൻഡ് ക്വാളിറ്റി’ നിർബന്ധം പ്രകടവുമാണ്.
കുങ് പോ ചിക്കൻ, സ്ലൈസ്ഡ് ഫിഷ് സിംഗപ്പൂർ ചില്ലി, മുർഗ് മലായി കബാബ്, ലച്ചാ പറാത്ത, ദാൽ മക്നായി തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടുത്തെ ‘മസ്റ്റ് ട്രൈ’ ആണ്. ഒപ്പം ഇവരുടെ ഡെസേർട് ഐറ്റമായ പരിപ്പു പ്രഥമനും വനില ഐസ്ക്രീമും ഹിറ്റാണ്.
രണ്ട് ഇൻഡോർ ഏരിയയും ലൈവ് പീത്‌സ കൗണ്ടറുള്ള ഒരു ഔട്ട്ഡോർ ഏരിയയും ആണ് സോൾ കിച്ചനിലുള്ളത്. ഫാമിലി ഇവന്റുകൾക്കും മറ്റ് ഒത്തുകൂടലുകള്‍ക്കും പറ്റിയ ഒരു സ്പോട് കൂടിയാണ് ഇത്. നല്ല ഭക്ഷണവും ആംബിയൻസും ലഭിക്കാൻ ഇനി ഇരിങ്ങാലക്കുടക്കാർക്ക് എറണാകുളത്തേക്കോ തൃശൂരിലേക്കോ പോകേണ്ട; വെൽക്കം ടു സോൾ കിച്ചൻ!