ADVERTISEMENT

പ്ലേറ്റൊന്നിന് 15,000 രൂപ വില വരുന്ന ഫ്രഞ്ച് ഫ്രൈസിനു ശേഷം ലോകത്തിലെ ഏറ്റവും വില കൂടിയ സാന്‍വിച്ചുമായി ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാല. 214 ഡോളറാണ് ഒരു സാന്‍വിച്ചിന്റെ വില, രൂപയുടെ കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 17000 രൂപ. ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും റസ്റ്ററന്റ് സ്വന്തമാക്കി. ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് എന്നാണ് ഈ സാന്‍വിച്ചിന് പേര്. ഏപ്രില്‍ 12ന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോടനുബന്ധിച്ചാണ് ഈ സാന്‍വിച്ച് ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കുന്നത്. മിതമായ കാലത്തേക്ക് മാത്രമായിരിക്കും സാന്‍വിച്ച് ഒരുക്കുക. 

 

മെയ്, ജൂണ്‍ കാലഘട്ടത്തില്‍ മാത്രം പാലുല്‍പാദിക്കുന്ന ഇറ്റലിയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കിയ ചീസാണ് സാന്‍വിച്ചിനായി ഉപയോഗിക്കുന്നത്. അതാണ് ഉയര്‍ന്ന  വിലയ്ക്കുള്ള ഒന്നാമത്തെ കാരണം. ലോകത്തിൽ എണ്ണത്തിൽ 25,000 മാത്രം വരുന്ന പശുക്കളാണിത്. അപൂർവ്വവും രുചിയിൽ പെർഫക്റ്റുമാണ് ഈ ചീസ്.

ടോസ്റ്റ് ചെയ്തെടുക്കുന്ന സാൻവിച്ചിന്റെ അരികുകൾ 23 k ഭക്ഷ്യയോഗ്യമായ സ്വർണതരികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഷെൽ ഫിഷ് ചേർത്തു തയാറാക്കുന്ന ഡിപ്പിങ് സോസും ലോകപ്രസ്ദ്ധമായ ഇറ്റാലിയൻ തക്കാളിയും ഇതിനൊപ്പമുണ്ട്. എസ് 3 റസ്റ്ററന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സാന്‍വിച്ചിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

french-fries
പ്ലേറ്റൊന്നിന് 15,000 രൂപ വില വരുന്ന ഫ്രഞ്ച് ഫ്രൈസ്

 

ഇതിനു മുന്‍പും പല തരത്തിലുള്ള ആഡംബര ഭക്ഷണങ്ങൾ ഈ റസ്റ്ററന്റിൽ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് പ്ലേറ്റൊന്നിന് 15,000 രൂപ വില വരുന്ന  ഫ്രഞ്ച് ഫ്രൈസ്, ‘ക്രീം ഡി ലാ ക്രീം പോം ഫ്രീറ്റ്’. പ്രത്യേകയിനം ഉരുളക്കിഴങ്ങുകൾ ഉപയോഗിച്ച് തയാറാക്കുന്ന ഈ ഫ്രഞ്ച് ഫ്രൈസിലും കൂടെയുള്ള സോസിലും ട്രഫിൾസ് എന്നറിയപ്പെടുന്ന അപൂർവയിനം കൂണുകളും ഉപയോഗിച്ചായിരുന്നു ഇത് തയാറാക്കിയത്. അലങ്കാരത്തിനായി ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും വിതറിയിരിക്കുന്നു. . ഒരു പ്ലേറ്റിന് 200 ഡോളർ വില. ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല 70,000 രൂപയുടെ ഐസ്ക്രീമും 20,000 രൂപയുടെ ബർഗറും ഇവിടെ ലഭ്യമായിരുന്നു.

 

Content Summary : The Quintessential Grilled Cheese Sandwich, which achieved The Guinness World Record for the most expensive sandwich in the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com