ADVERTISEMENT

പുതുതലമുറയില്‍പ്പെട്ട, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ പലരും ഹോട്ടലും ബിസിനസ്സും ചായക്കച്ചവടവുമെല്ലാം ചെയ്യുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡ് ആണ്. എംബിഎ ചായ്‌വാല മുതൽ ബിടെക് പാനി പുരി വാല വരെ പല പേരുകളില്‍ സ്റ്റാളുകളും ഭക്ഷണശാലകളുമെല്ലാം തുറന്നത് ഇന്‍സ്റ്റഗ്രാമിലും മറ്റും വൈറല്‍ ആയിരുന്നു. ഈ ട്രെന്‍ഡ് പിന്തുടരുകയാണ് പശ്ചിമ ബംഗാളിലെ മുപ്പതുകാരിയായ ഫാത്തിമ എന്ന യുവതി. 

ഇത് പുതിയ തുടക്കം; ചിത്രങ്ങളുമായി ബോളിവുഡ് നടി

ഹ്യൂമൻ റിസോഴ്‌സിൽ എംബിഎ ചെയ്ത ഫാത്തിമയ്ക്ക്, ഇപ്പോള്‍ തന്‍റെ സ്കൂട്ടറില്‍ ചായയും കടിയും വില്‍പനയാണ് ജോലി. 'എംബിഎ ഫുഡ് വാലി' എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റാൾ പശ്ചിമ ബംഗാളിലെ സിൽഗുരിയിലാണ് ഉള്ളത്. 

 

ഉത്തർപ്രദേശിലെ സ്ഥിരതാമസക്കാരിയാണ് ഫാത്തിമ. വിവാഹശേഷം സിലിഗുരിയിലേക്ക് മാറുകയായിരുന്നു. ഇവിടെ മതിഗര പ്രദേശത്ത് താമസിക്കുന്ന ഫാത്തിമ, ഈയടുത്താണ് ജോലി ഉപേക്ഷിച്ചത്. തുടര്‍ന്ന് ബാഗജാതിൻ പാർക്കിന് സമീപം, തന്‍റെ സ്കൂട്ടറില്‍ ഒരു ചെറിയ ഫുഡ്സ്റ്റാള്‍ സ്ഥാപിച്ച് വില്‍പന തുടങ്ങി.

 

എന്തിനാണ് ജോലി ഉപേക്ഷിച്ചത് എന്ന ചോദ്യത്തിന് ഫാത്തിമയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ജോലിയുള്ളപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ തന്‍റെ കുടുംബത്തെ നോക്കാനാണ് ജോലി വിട്ട് ബിസിനസ് തുടങ്ങിയത്. സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് സ്കൂട്ടര്‍ വാങ്ങിയത്. സ്റ്റാളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങാനും ഫാത്തിമ ഇതില്‍ത്തന്നെയാണ് പോകുന്നത്. ഭര്‍ത്താവും കുടുംബാംഗങ്ങളുമെല്ലാം ഫതിമയ്ക്ക് മികച്ച പിന്തുണ നല്‍കി.

 

2011 ലാണ് താന്‍ എംബിഎ പൂര്‍ത്തിയാക്കിയതെന്ന് ഫാത്തിമ പറയുന്നു. വീട്ടിലുണ്ടാക്കുന്ന അതേ രുചിയിലാണ് സ്റ്റാളിലും ഭക്ഷണം കിട്ടുന്നത് എന്നും ഇവയെല്ലാം 100 ശതമാനം ശുചിത്വം പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 10:30 വരെയാണ് സ്റ്റാള്‍ പ്രവർത്തിക്കുന്നത്. ഖീർ, ദഹി വട, ഗോള്‍ഗപ്പ, ചാട്ട് തുടങ്ങിയ ഇനങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ഫാത്തിമ മെനു ഇടയ്ക്ക് മാറ്റും. ഒരു പ്ലേറ്റ് ദഹി വടയുടെ വില 100 രൂപയാണ്. ഗോള്‍ഗപ്പയ്ക്കും ചാട്ടിനും 25 രൂപയും ഖീറിന് 20 രൂപയുമാണ് ഈടാക്കുന്നത്.

English Summary: 'MBA Food Wali' Gave Up Job To Open Food Stall On Scooty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com