ഏത്തപ്പഴം കറുത്തു പോയോ? ഇനി ടെൻഷൻ വേണ്ട, ഇങ്ങനെ ചെയ്താൽ ദിവസങ്ങളോളം ഫ്രഷായിരിക്കും
Mail This Article
പഴം കറുത്തുപോയാൽ ഇനി എടുത്തു കളയേണ്ട. കുറച്ചു ദിവസത്തേക്ക് കൂടി ഉപയോഗിക്കുവാനുള്ള എളുപ്പവഴിയുണ്ട്. പഴം തോൽ കളഞ്ഞു കഷണങ്ങൾ ആക്കിയ ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ദിവസങ്ങളോളം കേടാകാതെ ഇരിക്കുകയും ചെയ്യും.
ഫ്രീസ് ചെയ്ത ഈ പഴം ഉപയോഗിച്ചു സ്മൂത്തി, പാൻ കേക്ക് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകാവുന്നതുമാണ്.വെയ്റ്റ് കുറയ്ക്കുവാനും സഹായകമായ ഒരു ബനാന ഓട്സ് സ്മൂത്തി
∙ഫ്രോസൺ പഴം - 1/2 കപ്പ്
∙ഈന്തപ്പഴം -2 എണ്ണം
∙ബദാം -4 എണ്ണം
∙ഓട്സ് -2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് ഒരു പാനിൽ ഇട്ടു വറുത്തെടുക്കുക.പഴവും ഈന്തപഴവും ബദാമും ഓട്സും ഒരു ബ്ലെൻഡറിൽ ഇട്ടു ആവശ്യത്തിന് വെള്ളമോ പാലോ ചേർത്ത് അടിച്ചെടുക്കാം.
വെയ്റ്റ് കുറയ്ക്കുവാൻ ഉള്ള സ്മൂത്തി ആയതിനാൽ വെള്ളമോ അൽമണ്ട് മിൽക്കോ സ്‌കിമട് മിൽക്കോ ഉപയോഗിക്കാം. ഈന്തപ്പഴം ചേർത്തതിനാൽ മറ്റു മധുരതിന്റെ ആവശ്യമില്ല. നല്ലൊരു ബ്രേക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ ഇൗ സ്മൂത്തി ഉപയോഗിക്കാവുന്നതാണിത്.
English Summary: how to use over riped banana