ADVERTISEMENT

പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നടന്ന മൂന്ന് ദിവസത്തെ മാമ്പഴോത്സവത്തിലെ താരമായിരുന്നു  'മിയാസാക്കി' എന്ന ചുവന്നുതുടുത്ത മാമ്പഴം. വെറുമൊരു മാമ്പഴമല്ല ഈ 'കക്ഷി', ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴമാണിത്, രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് 2.75 ലക്ഷം രൂപയാണ് ഇതിന്‍റെ വില! 

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രചാരത്തിലുള്ള സാധാരണ മാമ്പഴ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപവും നിറവുമാണ് മിയാസാക്കി മാമ്പഴത്തിനുള്ളത്. 1940ലാണ് മിയാസാക്കി മാമ്പഴത്തിന്‍റെ ഉത്പാദനം ആരംഭിച്ചത്. പിന്നീട് ഇത് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കൊണ്ടുവന്നു, 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും മിയാസാക്കിയിൽ ഇതിന്‍റെ വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ചു. അങ്ങനെയാണ് ഇതിനു മിയാസാക്കി മാമ്പഴമെന്നു പേര് വന്നത്. 

 

ഇപ്പോള്‍ ബംഗാളിലെ കര്‍ഷകര്‍ തന്നെ തങ്ങളുടെ തോട്ടങ്ങളിൽ ഈ ഇനം മാമ്പഴം വളര്‍ത്തുന്നുണ്ട്. ഇത് 'റെഡ് സൺ' എന്നും, ബംഗാളിയിൽ 'സുർജ ഡിം' സൂര്യന്‍റെ മുട്ട) എന്നും അറിയപ്പെടുന്നു. പോഷകങ്ങൾ, രുചി, നിറം, ഗന്ധം, മധുരം മുതലായവയെല്ലാം ഈ മാമ്പഴത്തെ ജനപ്രിയമാക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഈ മാമ്പഴത്തില്‍ ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

 

ശരാശരി 350 ഗ്രാം ഭാരമാണ് ഒരു മിയാസാക്കി മാമ്പഴത്തിനുണ്ടാവുക. ഏപ്രിലിനും ആഗസ്റ്റിനും ഇടയിലുള്ള സമയത്താണ് ഇവ വിളഞ്ഞു പാകമാകുന്നത്.അൽഫോൻസോ, ലംഗ്ര, അമ്രപാലി, സൂര്യപുരി, റാണിപസന്ദ്, ലക്ഷ്മൺഭോഗ്, ഫജ്‌ലി, ബീര, സിന്ധു, ഹിംസാഗർ, കോഹിതൂർ തുടങ്ങി 262 ലധികം ഇനം മാമ്പഴങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഒമ്പത് ജില്ലകളിൽ നിന്നുള്ള 55 കർഷകർ പരിപാടിയില്‍ പങ്കെടുത്തു. 

അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസവുമായി ചേർന്ന്, മോഡല്ല കെയർടേക്കർ സെന്‍റര്‍ ആൻഡ് സ്കൂൾ സംഘടിപ്പിച്ച മാമ്പഴ ഫെസ്റ്റിവലിന്റെ ഏഴാംപതിപ്പ് ജൂൺ 9 നാണ് ആരംഭിച്ചത്. സിലിഗുരിയിലെ മതിഗരയിലുള്ള ഒരു മാളിലായിരുന്നു ഇത് നടന്നത്.

മിയാസാക്കി മാമ്പഴം ഇൗസിയായി മുറിക്കാം

ഇത്രയും വിലപിടിപ്പുള്ള മാങ്ങയുടം പുറം തൊലി ചെത്തി കളയുമ്പോൾ അതിന്റെ മാംസളഭാഗവും പോകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കുവാനായി ഇൗ രീതിയിൽ മുറിച്ചെടുക്കാം. ആദ്യം മാങ്ങാ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം. രണ്ടായി പകുത്തെടുക്കാം. മുറിച്ചെടുത്ത ഭാഗം നീളത്തിലും കുറുകെയും കത്തി കൊണ്ട് വരഞ്ഞെടുക്കാം. ശേഷം മാങ്ങയുടെ പുറംതൊലി മലർത്തുമ്പോൾ ഒാരോ ചെറിയ കഷ്ണങ്ങളായി മാങ്ങ എടുക്കാം. 

 

English Summary: All you need to know about the world’s most expensive mango variety ‘Miyazaki’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com