ഇൗ െഎഡിയ കൊള്ളം! മൺചട്ടികൾ നോൺസ്റ്റിക് പാത്രം പോലെ ആക്കാം
Mail This Article
മൺചട്ടിയിൽ വയ്ക്കുന്ന വിഭവങ്ങൾക്ക് രുചിയേറും. ചിക്കനും ബീഫും മാത്രമല്ല വെജിറ്റേറിയൻ വിഭവങ്ങളും മൺപാത്രങ്ങളിൽ തയാറാക്കിയാൽ നല്ലതാണ്. നോൺസ്റ്റിക് പാത്രങ്ങൾ പോലെ മൺപാത്രങ്ങൾ പാചകത്തിന് ശരിയാകുമോ എന്നാണ് മിക്കവരുടെ ചിന്ത. ഇനി ഇങ്ങനെ ചെയ്താൽ കറികൾ അടിക്ക് പിടിക്കാതെ മൺപാത്രങ്ങളിലും തോരനുമൊക്കെ തയാറാക്കാം. ഇതൊന്നു പരീക്ഷിക്കാം.
മൺചട്ടികൾ നന്നായി കഴുകണം. സോപ്പ് ഉപയോഗിച്ച് കഴുകരുത്. കടലമാവോ പയറുപൊടിയോ ഒക്കെ ചേർത്ത് കഴുകി വൃത്തിയാക്കാം. വെള്ളമയം മാറിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചട്ടിയുടെ ചുറ്റും തുണിയോ ബ്രെഷോ ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം. ഒന്നര മണിക്കൂർ കഴിയുമ്പോഴെക്കും ചട്ടിയില്‍ എണ്ണ മുഴുവനും പിടിക്കും. പഴയപൊലെ തന്നെ ചട്ടി ഉണങ്ങിയിരിക്കും. എണ്ണമയം ഉണ്ടാകില്ല. വീണ്ടും ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇങ്ങനെ തേച്ച് പിടിപ്പിച്ച് ഒന്നര മണിക്കൂർ വയ്ക്കാം. ഒറ്റ തവണ എണ്ണ ഒഴിച്ച് വച്ചാൽ ചട്ടി പെട്ടെന്ന് ശരിയാവില്ല. ഇങ്ങനെ 3 തവണ ചെയ്യണം. ചട്ടിയിലുള്ള സുഷിരങ്ങളൊക്കെയും അടയും.
എന്നിട്ട് ഒരുപിടി പച്ചരിയും വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കാം. ശേഷം ചൂടാറാനായി വയ്ക്കാം. നന്നായി തണുത്തിട്ട് വെള്ളം ഉൗറ്റി കളഞ്ഞ് ചട്ടി സോപ്പ് ഉപയോഗിക്കാതെ കഴുകി എടുക്കാം. അപ്പോൾ തന്നെ ചട്ടി നോൺസ്റ്റിക് പാത്രം പോലെ തിളങ്ങും.നല്ല മയമാകും. ചുവടുരുണ്ട ചട്ടി മാത്രമല്ല ചീനച്ചട്ടി പോലുള്ള മൺപാത്രങ്ങളും ഉണ്ട്. അതിൽ തോരനും മെഴുക്കുപരട്ടിയുമൊക്കെ വയ്ക്കാം. ആദ്യം വാങ്ങുന്ന ചട്ടി ഇങ്ങനെ ചെയ്താൽ പാചകം ചെയ്യുമ്പോൾ അടിക്ക് പിടിക്കാതെ നോൺസ്റ്റിക് പാത്രങ്ങൾ പോലെ ഉണ്ടാകും.
English Summary: Clay Pot Cooking Tips