കേരളത്തിലെത്തിയ ബോളിവുഡ് താരം; മീൻകറി കൂട്ടിയുള്ള ചോറും നാടൻ വിഭവങ്ങളുമാണ് ഹൈലൈറ്റ്
Mail This Article
കേരളീയ രുചികളോട് ഒരു പ്രത്യേക ഇഷ്ടമാണ് ബോളിവുഡ് താരം മലൈക അറോറയ്ക്ക്. രുചിയൂറും ഭക്ഷണത്തിന്റെ നിരവധി ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഉണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം ഫോട്ടോകൾ. മലൈക്കയുടെ ഫിറ്റ്നസ് വിഡിയോകളും ജിമ്മിലെ ട്രെയിനിങ് സെഷനുമെല്ലാം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചാവിഷയം ആകാറുണ്ട്. ഇന്നും ഇത്ര ഭംഗിയോടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്നതിന്റെ പ്രധാന കാരണം കൃത്യമായ ഭക്ഷണ ചിട്ടകളും ഡയറ്റും തന്നെയാണ്. യോഗപോലുള്ള വ്യായാമമുറകളുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളുടെയും ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊച്ചിയിൽ വന്നപ്പോൾ താൻ കഴിച്ച ഭക്ഷണങ്ങളുടെ ഫോട്ടോകളും ഇഷ്ടങ്ങളും എല്ലാം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മലൈക അറോറ.
കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. കേരളത്തിലായിരിക്കുമ്പോൾ എന്ന അടിക്കുറിപ്പോടെയാണ് സുലൈമാനി ചായയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റസ്റ്ററന്റിൽ നിന്നുള്ള ചിത്രമാണ് പകർത്തിയിരിക്കുന്നത്. പുട്ട് താലിയും അതുപോലെ ഉച്ചയൂണിന്റെ ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ വിഭവങ്ങളോട് തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടെന്ന് പലപ്പോഴും മലൈക വെളിപ്പെടുത്തിയിട്ടുണ്ട്. മലൈകയുടെ അമ്മ ജോയ്സ് അറോറ മലയാളിയായതിനാലും കേരള വിഭവങ്ങളോടുള്ള ആ പ്രത്യേക ഇഷ്ടം നമുക്ക് എപ്പോഴും കാണാൻ സാധിക്കും.
കേരള സ്റ്റൈൽ മീൻ കറി ആസ്വദിച്ചതിന്റെ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ഹൃദയം നിറഞ്ഞ സന്തോഷത്തിലാണെന്ന അടിക്കുറിപ്പോടെയാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകറി, തോരൻ, പച്ചമോര്, അച്ചാറ് എന്നിവ നിരത്തിയ പ്ലേറ്റിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. അതിൽ പച്ചടിയും, ചമ്മന്തി, പായസവും കാണാം. തൊട്ടടുത്തായി പപ്പടവും ചോറും. കേരളത്തിൽ വന്നാൽ താൻ ഏറ്റവും അധികം കഴിക്കുന്ന ആഹാരങ്ങൾ ഇവയൊക്കെയാണെന്ന് മലൈക പറയുന്നു. പുട്ടും കടലക്കറിയും ഒക്കെ താരത്തിന്റെ ഫേവറേറ്റാണ്.
English Summary: Malaika Arora eats rice and fish curry in Kochi