ADVERTISEMENT

ചിക്കനും മട്ടനും ബീഫും മീനുമൊക്കെ ചേരുവകളായി ചേർത്ത് വിളമ്പുന്ന ബിരിയാണി രുചി അറിയാത്തവരും ആസ്വദിക്കാത്തവരുമായ ഭക്ഷണപ്രേമികൾ വളരെ കുറവെന്നു തന്നെ പറയാം. ചിലർക്കൊക്കെ എത്രകഴിച്ചാലും മടുക്കാത്ത ബിരിയാണി, നമ്മുടെ നാടുകളിൽ പല പല രുചികളിലാണ് വിളമ്പുന്നത്. കേരളത്തിൽ തന്നെ തലശ്ശേരിയും മലബാറും കൊച്ചിയും പോലെ നാടുകൾക്കു അനുസരിച്ചു ബിരിയാണിയുടെ രുചിയിലും ചെറിയ വ്യത്യാസങ്ങളുണ്ട്. മസാലയും സ്‌പൈസസും മാംസവുമൊക്കെ ചേരുന്ന ആ രുചിക്കൂട്ടിനു ദേശങ്ങളുടെയും ഭാഷകളുടെയും അതിർവരമ്പുകളില്ലാതെ ആരാധകറുമേറെയാണ്. അതുകൊണ്ടുതന്നെ തനത് ചേരുവകൾക്കപ്പുറത്തേയ്‌ക്ക്‌ ബിരിയാണിയിൽ വേറെ എന്തെങ്കിലും വിചിത്രമായ ചേരുവകൾ ചേർത്താൽ ചിലരെങ്കിലും രോഷം കൊള്ളും. ഒട്ടും ചേരുകയില്ലെന്നു നമ്മൾ കരുതുന്നവ ചേർത്ത് പുതിയ വിഭവങ്ങൾ ഉണ്ടാക്കി പരിചയപ്പെടുത്തുന്ന സോഷ്യൽ മീഡിയ തന്നെയാണ് ബിരിയാണിയിലെ ഈ പുതിയ പരീക്ഷണവും പുറത്തു കൊണ്ടുവന്നിരിക്കുന്നത്. സ്ട്രോബെറി ചേർത്ത ഈ ബിരിയാണിയെ ചുറ്റിപറ്റിയാണ് ഇപ്പോൾ സോഷ്യൽ ലോകത്തു ഒരല്പം എരിവും മസാലയും ചേർന്ന ചൂടൻ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. 

 

ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ ആദ്യം കാണുന്നത്. ചിക്കനും സവാളയും സ്ട്രോബെറിയും കൂടെ അരിയും ചേർത്ത് വേവിക്കുന്നതാണ്. പരമ്പരാഗതമായ രീതിയിൽ ഒന്നുമല്ല ഉണ്ടാക്കുന്നതല്ലെങ്കിലും തയാറാക്കി പ്ലേറ്റിൽ വിളമ്പിയിരിക്കുന്നതു കണ്ടാൽ ബിരിയാണിയോട് നല്ല സാദൃശ്യമുണ്ട്. കാഴ്ചയിൽ രുചികരമായി തോന്നുമെങ്കിലും സ്ട്രൗബെറി കൂടി ചേരുമ്പോൾ അതെത്രമാത്രം തനതു ബിരിയാണിയുടെ രുചിയോടു ചേർന്ന് പോകുമെന്ന് പറയുക വയ്യ. ബിരിയാണിയ്‌ക്കൊപ്പം ബട്ടർ പുരട്ടിയ ബ്രെഡും പ്ലേറ്റിൽ കാണാവുന്നതാണ്.

സോഷ്യൽ ലോകത്തു വൈറലായ വിഡിയോയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ''വിഡിയോ ചെയ്ത ആൾക്ക് എന്തുകൊണ്ടാണ് ക്രെഡിറ്റ് നൽകാത്തതെന്നും അയാൾക്ക്‌ എതിരെ ഭീകരപ്രവർത്തനത്തിനു റിപ്പോർട്ട് ചെയ്യണ''മെന്നുമാണ് ഒരാളുടെ കമെന്റ്. ബ്രിട്ടനിൽ നിന്നുള്ളവരെ പാചകം ചെയ്യാൻ അനുവദിക്കരുതെന്നു മറ്റൊരാൾ രോഷത്തോടെ കുറിച്ചിട്ടുണ്ട്. ''ബിരിയാണി വളരെ മികച്ച ഒരു വിഭവമാണെന്നും ഈ ചെയ്യുന്നത് തീരെ ശരിയല്ലെന്നും വിഡിയോ കാണുന്നതിന് മുൻപ് ഒരു മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്നുമാണ്'' വേറൊരാൾ എഴുതിയിരിക്കുന്നത്. ബിരിയാണി ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം പേരും ഈ പരീക്ഷണത്തിന് എതിരാണെന്ന് മാത്രമല്ല, ഹാസ്യരൂപത്തിലും ഒരല്പം ഗൗരവത്തോടെയും ഈ  പുതുപരീക്ഷണത്തെ എതിർത്തിട്ടുമുണ്ട്. 

English Summary:Strawberry In Biryani? Bizarre Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com