ADVERTISEMENT

വിമാനത്തിൽ വിളമ്പുന്ന ഭക്ഷണവിഭവങ്ങളിൽ മാറ്റങ്ങളും പുതുമകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ അനുബന്ധ എയർലൈനുകളുടെ സമീപകാല സംയോജനത്തിനു ശേഷം, സസ്യാഹാരം, പെസെറ്റേറിയൻ, പൗൾട്രി, എഗ്ഗെറ്റേറിയൻ, വെഗൻ, ജെയിൻ, ഹെൽത്തി, ഡയബറ്റിക് ഓപ്‌ഷനുകൾക്കൊപ്പമുള്ള ഇൻ-ഫ്ലൈറ്റ് മെനു എയർലൈൻ അവതരിപ്പിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിൽ മുൻപ് ചെറിയ സ്നാക്സ് ആയിരുന്നു നൽകിയുന്നത്. 4 മണിക്കൂർ അധികം യാത്ര ചെയ്യുന്നവർക്ക് ഇൗ ഭക്ഷണം പറ്റില്ല എന്ന പരാതി വന്നതിനെ തുടർന്നാണ് ഇൗ പുതിയമാറ്റം.

മാസ്റ്റർഷെഫ് ഇന്ത്യ സീസൺ 5 വിജയിയായ സെലിബ്രിറ്റി മാസ്റ്റർ ഷെഫ് കീർത്തി ബൂട്ടികയാണ് വിഭവങ്ങൾ ഒരുക്കുന്നത്. മാസ്റ്റർഷെഫ് സ്പെഷ്യലുകൾ, ലൈറ്റ് ബൈറ്റ്സ്, മധുരപലഹാരങ്ങൾ, ആഗോള, പ്രാദേശികതലങ്ങളിൽ പ്രിയങ്കരമായ വിഭവങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇഡ്ഡലി, മേദുവട, ഉപ്പുമാവ്, മസാല ഓംലെറ്റ്, തുടങ്ങിയവയും  തേങ്ങാച്ചോറ്, ചില്ലി ചിക്കൻ, ഹൈദ്രാബാദി ബിരിയാണി എന്നിങ്ങനെയുള്ളവയെല്ലാം ചൂടോടെ നൽകുമെന്ന് എയർലൈൻസ് അറിയിച്ചു.

 

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മംഗളൂരു, ചെന്നൈ, ട്രിച്ചി, ഗോവ, അമൃത്‌സർ, ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 16 ഇന്ത്യൻ നഗരങ്ങളിൽ, താജ്‌സാറ്റ്‌സ്, കാസിനോ, ലുലു തുടങ്ങിയ ഫ്ലൈറ്റ് കിച്ചണുകളുണ്ട്. ഈ ഫ്ലൈറ്റ് കിച്ചണുകൾ ഓർഡറുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണം തയ്യാറാക്കുകയും, അതത് വിമാനത്താവളങ്ങളിൽ നിന്ന് ഇവ എടുക്കുകയും ചെയ്യും.

 

രാജ്യാന്തര സെക്ടറുകളിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പും ആഭ്യന്തര സെക്ടറിൽ പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പും യാത്രക്കാർക്ക് അവരുടെ ഇൻ-ഫ്ലൈറ്റ് മെനുവിൽ നിന്നും ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതൽ 600 രൂപ വരെയാണ്  വിമാനത്തിൽ വിവിധ വിഭവങ്ങൾക്കുള്ള വില.

 

അതേസമയം, എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, കഴിഞ്ഞ പതിനെട്ടു വർഷമായി  യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് പുതിയ മാറ്റം. ജൂൺ 22 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു.

English Summary: Air India ends 18 years of free meals; Now the new menu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com