ഇൗ െഎഡിയ കൊള്ളാം! മുട്ടപൊട്ടിയാലും അടിപൊളിയായി പുഴുങ്ങിയെടുക്കാം
Mail This Article
അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ മുട്ടക്കറി തയാറാക്കാറുണ്ട്. മുട്ട പൊട്ടിയതെങ്കിൽ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുവാനും സാധിക്കില്ല. മുട്ടത്തോടിന് പുറത്തുള്ള ചെറിയ വിളളൽ മതി അകത്തുള്ള മുട്ടയുടെ വെള്ള പുറത്തേയ്ക്ക് വരാൻ. എന്നാൽ ചില ട്രിക്കുകൾ പരീക്ഷിച്ചാൽ പൊട്ടിയ മുട്ടയും നല്ല അടിപൊളിയായി പുഴുങ്ങിയെടുക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
∙മുട്ട പുഴുങ്ങാനായി എടുക്കുന്ന വെള്ളത്തിലേക്ക് അല്‍പം വിനാഗിരി കൂടി ചേര്‍ക്കാം. തീ കുറച്ച് വച്ച് വേവിക്കാം. വിനാഗിരി ചേർക്കുന്നതിനാൽ പൊട്ടിയ മുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ അതേ രൂപത്തിൽ തന്നെ പുഴുങ്ങിയെടുക്കാം.
∙ചെറുതായി പൊട്ടിയ മുട്ട വെള്ളത്തിലിടാതെ ഇഡ്ഡലി തട്ടിൽ ആവിയിൽ വേവിച്ചെടുത്താലും നമുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ നല്ലതുപോലെ പുഴുങ്ങി എടുക്കാം. പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും.
English Summary: How to Boil Cracked Egg