പോപ്‌കോണിന് 460 രൂപ, പെപ്‌സിക്ക് 360; സിനിമാ കാണൽ പോക്കറ്റ് കീറും
Mail This Article
സിനിമ കാണാനായി തിയറ്റിൽ പോകുന്ന മിക്കവരും പോപ്കോണും െഎസ്ക്രീമും പെപ്സിയും ചായയുമൊക്കെ വാങ്ങും. കുട്ടികൾക്കും മുതിർന്നവർക്കും പോപ്കോൺ പ്രിയമാണ്. സിനിമ കാണാൻ തിയറ്റിൽ പോകുന്നതിന്റെ ചെലവിനെപ്പറ്റിയുള്ള ഒരു ട്വീറ്റ് ചർച്ചയാകുകയാണ്.
‘‘55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപയും 600 മില്ലി പെപ്‌സിക്ക് 360 രൂപയുമാണ് വില. അങ്ങനെ മൊത്തം ബില്ല് 820 രൂപയായി. സിനിമാ ടിക്കറ്റിന്റെ വില ഒഴികെയാണിത്. നോയിഡയിലെ തിയറ്റര്‍ സമുച്ചയത്തിലാണ് ഇത്രയും തുക.’’ ത്രിദീപ് കെ മണ്ഡല്‍ എന്നയാളാണ് ജൂലൈ 2 ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ, ട്വീറ്റ് 1.2 ദശലക്ഷത്തിലധികം കാഴ്ചക്കാരും 17.8k ലൈക്കുകളും നേടി, സാധാരണ ചീസ് പോപ്‌കോണിന്റെയും പെപ്‌സിയുടെയും ബില്ലും പങ്കുവച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക മുടക്കി എങ്ങനെ സിനിമ കാണാൻ തിയറ്ററിൽ പോകും എന്ന ചിന്തയിലാണ് കാഴ്ചക്കാർ.
സമൂഹമാധ്യമത്തിൽ ചർച്ചയായ ഇൗ പോസ്റ്റിനോട് നിരവധിപേർ പ്രതികരിച്ചു. ‘‘ഇത്രയും അമിതമായ വില ഞങ്ങൾക്ക് എങ്ങനെ താങ്ങാൻ കഴിയും? ആളുകൾ തിയറ്ററുകളിലേക്ക് പോകുന്നത് നിർത്തുന്നതിൽ അതിശയിക്കാനില്ല,’’ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
English Summary: Expensive Popcorn Bill From Movie Theatre