പുതിനയില വാടാതെ ഫ്രഷായി വയ്ക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ
Mail This Article
ബിരിയാണിയിലും ലെമൺ ജ്യൂസിലുമൊക്കെ ചേർക്കുന്ന ഒന്നാണ് പുതിനയില. മിക്കവരുടെ വീട്ടിലുണ്ടാകുമിത്. ഫ്രിജിൽ വച്ചാലും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വാടിപോകും എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഒരാഴ്ച വരെ വാടാതെ ഫ്രഷായി തന്നെ പുതിനയില വയ്ക്കാം. എങ്ങനെയെന്നല്ലേ, ഇങ്ങനെ ചെയ്തു നോക്കൂ.
∙ പുതിനയില നന്നായി കഴുകി വെള്ളം മാറ്റിയതിനുശേഷം തണ്ടിൽ നിന്നും ഒാരോ ഇലകളും അടർത്തിയെടുക്കാം. ശേഷം വായു കടക്കാത്ത കണ്ടെയ്നറുകൾ എടുക്കാം. അതിൽ ആദ്യം ഒരു ടിഷ്യൂ പേപ്പർ വച്ചിട്ട് അതിനുമുകളിൽ ഇൗ അടർത്തിയ പുതിനയില എടുത്തു വയ്ക്കാം. പിന്നെയും അതിനുമുകളിൽ ടിഷ്യൂ പേപ്പർ വച്ച് ബാക്കി പുതിനയില വയ്ക്കാം. ഇങ്ങനെ ലെയറായി വയ്ക്കണം. എന്നിട്ട് പാത്രം അടച്ച് ഫ്രിജിൽ വയ്ക്കാം. ഒരാഴ്ച വരെ നല്ല ഫ്രഷായി തന്നെ പുതിനയില ഇരിക്കും.
∙ ഇലമാത്രം അടർത്തിയെടുക്കാതെ വെള്ള നനവ് ഒട്ടുമില്ലാതെ തണ്ടോടുകൂടിയും പുതിനയില ഇങ്ങനെ ടിഷ്യൂ പേപ്പറിൽ വയ്ക്കാവുന്നതാണ്.
English Summary: How to Store Fresh Mint