ADVERTISEMENT

'' ഗേൾ ഡിന്നർ '' സമൂഹ മാധ്യമങ്ങളിലൂടെ ഈ പദപ്രയോഗം കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായില്ലേ? എന്താണിത് എന്നറിയാൻ ആകാംക്ഷയുണ്ടോ? ഒരു ദിവസത്തിലെ ഏറ്റവും അവസാനത്തെ ഭക്ഷണമാണ് ഗേൾ ഡിന്നർ എന്ന പേരിൽ അറിയപ്പെടുന്നത്. പൊറോട്ടയും ബീഫും അല്ലെങ്കിൽ ബിരിയാണി, ചപ്പാത്തിയും ചിക്കൻ ഫ്രൈയും പോലുള്ളവയല്ല, ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ലഘുവായ ഭക്ഷണമാണ് ഗേൾ ഡിന്നർ. എന്തൊക്കെയാണ് ഇതിനു വേണ്ടത് എന്നല്ലേ? പച്ചക്കറികളും പഴങ്ങളും സോസേജുമൊക്കെയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ, പോഷക ഗുണങ്ങൾ ഏറെയുള്ള, ദഹിക്കാൻ എളുപ്പമുള്ള ഈ രാത്രി ഭക്ഷണം തയാറാക്കാം. 

 

ഇതിന്റെ പ്രധാന പ്രത്യേകത ബ്രെഡും പച്ചക്കറികളും നട്സും മാംസവും ചീസുമൊക്കെ അടങ്ങിയിട്ടുണ്ട് എന്നുള്ളത് മാത്രമല്ല, അധിക സമയമെടുത്ത് വേവിച്ചു, തയാറാക്കി കഴിക്കണമെന്ന യാതൊരു കടമ്പകളും ഇല്ല എന്നതും കൂടിയാണ്. സ്നാക്ക് പ്ലാറ്ററിന്റെ ചെറിയൊരു രൂപമെന്നു ഇതിനു വിളിച്ചാലും തെറ്റില്ല. രാത്രിയിൽ അധിക കലോറി അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യമില്ല, വളരെ കുറച്ചു ആഹാരം മതി വിശപ്പുമാറ്റാൻ എന്നുള്ളവർക്കു ഗേൾസ് ഡിന്നർ തയാറാക്കാം. ചെറിയ അളവിൽ വിവിധ തരം ഭക്ഷ്യവസ്തുക്കൾ ഇതിനായി എടുക്കാം. പഴങ്ങളും പച്ചക്കറികളും കുക്ഡ് സോസേജും നട്സും ചീസുമൊക്കെയാണ് ആവശ്യം. വളരെ വ്യത്യസ്‍തമായ രുചികളായതു കൊണ്ടുതന്നെ മടുപ്പ് എന്നൊന്നു തോന്നുകയേയില്ല. 

 

വളരെ ലളിതവും ലഘുവുമായ ഭക്ഷണം എന്നുള്ളതുകൊണ്ടുതന്നെ ശരീരത്തിൽ അധിക കലോറി എത്തുകയില്ല. രാത്രിയിലെ വിശപ്പ് മാറാൻ ഇത് മതിയാകുകയും ചെയ്യും. ഫ്രിജിൽ ബാക്കി വരുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നത് കൊണ്ട് അവ കളയണമല്ലോ എന്ന ആശങ്കയും ഒഴിവാക്കാം. സമൂഹ മാധ്യമങ്ങളിൽ ഗേൾ ഡിന്നർ തരംഗമായതോടെ, നിരവധി ഫുഡ് ഗ്രൂപുകളിൽ ഇതിനെ കുറിച്ചുള്ള ചർച്ചകളും ചിത്രങ്ങളുമൊക്കയുണ്ട്. സ്വന്തമായി ഒരു തീം സോങ് തന്നെയുണ്ട് എന്ന് കേൾക്കുമ്പോൾ മനസിലാക്കാമല്ലോ സോഷ്യൽ ലോകത്തു ഗേൾ ഡിന്നറിനു ഉണ്ടായ സ്വീകാര്യത. ധാരാളം ന്യൂട്രീഷനിസ്റ്റുകളും ഈ ഭക്ഷണരീതിയെ പിന്തുണക്കുന്നുണ്ട്.

English Summary: Girl Dinner' And Why Is It Trending? All You Need To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com