ADVERTISEMENT

തട്ടുകടകളും കച്ചവടക്കാർ ശാസ്ത്രജ്ഞരുമാണെന്ന്. അത്രയേറെ വ്യത്യസ്‍തമായ പുതു രുചികളാണ് ഓരോ ദിവസവും പിറവി കൊള്ളുന്നത്. വേറിട്ട ഈ രുചികളെല്ലാം പരിചയപ്പെടുത്തുന്നത്  സമൂഹ മാധ്യമങ്ങളിലൂടെയാണ്. കാലങ്ങളായി പിന്തുടർന്ന് പോരുന്ന തനതുരുചികൾക്കൊപ്പം ഒരിക്കലും തമ്മിൽ ചേരുകയില്ലെന്നു കരുതുന്ന വിഭവങ്ങളാണ് പരീക്ഷണങ്ങൾക്ക് പാത്രമാകുന്നത്. കേൾക്കുമ്പോൾ തന്നെ മൂക്കത്തു വിരൽ വച്ചു പോകുന്ന ഈ ശ്രേണിയിലേക്ക് ഇപ്പോൾ എത്തിയ താരമാണ് ജലേബിയും ആലൂ സബ്ജിയും.

 

പ്രഭാത ഭക്ഷണമാണ് പുതിയ വിഭവം. ട്വിറ്ററിലൂടെ ഒരു വ്‌ളോഗറാണ് ഇത് പരിചയപ്പെടുത്തി കൊണ്ട് വിഡിയോ പങ്കുവച്ചത്. വിഡിയോ സോഷ്യൽ ലോകത്തു എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങൾ കൊണ്ട് കമെന്റ് ബോക്സ് നിറഞ്ഞു എന്ന് തന്നെ പറയാം. ''ഇങ്ങനെ ഒരു പ്രാതലുണ്ടോ, പറയൂ സുഹൃത്തുക്കളെ''  എന്നാണ് വ്‌ളോഗർ വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ജലേബി കഴിക്കാനായി നൽകുന്ന ഒരു പാത്രത്തിലേക്ക് എടുത്തുവെച്ചതിനു ശേഷം അതിനു മുകളിലേയ്ക്കു ആലൂ സബ്ജിയും കുറച്ചു തൈരും ഒഴിക്കുന്നു. എന്നിട്ടാണ് ആവശ്യക്കാർക്ക് നൽകുന്നത്. 

 

അസാധാരണമായ ഈ കോംബോ കണ്ട് സോഷ്യൽ ലോകവും അന്തംവിട്ടിരിക്കുകയാണ്. "മനുഷ്യകുലത്തോട് തന്നെ ചെയ്യുന്ന അക്രമം ആണിതെന്നും ഇതിനെതിരെ എവിടെ പരാതിപ്പെടണമെന്നുമാണ്'' വിഡിയോ കണ്ട ഒരാളുടെ പ്രതികരണം. എന്നാൽ ജലേബിയ്ക്കൊപ്പം താൻ സമൂസ കഴിക്കാറുണ്ടെന്നും തനിക്കത് ഇഷ്ടവുമാണെന്നാണ് ഒരാൾ ഈ പുതുവിഭവത്തിനെ പിന്തുണച്ചു കൊണ്ട് എഴുതിയിരിക്കുന്നത്. ഇഡ്‌ലിയും രസഗുളയും ഒരുമിച്ചു കഴിക്കുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്. ''ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയട്ടേ, ജലേബിയും ആലൂ സബ്ജിയും ഇന്ന് എന്റെ വീട്ടിലുണ്ടെങ്കിലും ഞാൻ ഒരിക്കലും ഇത് പരീക്ഷിക്കാൻ പോകുന്നില്ലെന്നായിരുന്നു'' ഒരാൾ കുറിച്ചത്. തൈര് ഒഴിച്ചില്ലെങ്കിൽ താൻ ഇത് കഴിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. അങ്ങനെ നീളുന്നു ജലേബിയും ആലൂ സബ്ജിയുമെന്ന പുതിയ വിഭവത്തോടുള്ള പ്രതികരണങ്ങൾ.   

English Summary: Jalebi-Aloo Sabzi For Breakfast Anyone? Bizarre Combo Confuses Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com