ADVERTISEMENT

ഭക്ഷണ പരീക്ഷണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് ഗുജറാത്തിലെ വഴിയോരക്കച്ചവടക്കാർ. ജനപ്രിയ വിഭവങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്ന വിഡിയോകൾ ഇന്റർനെറ്റിൽ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇക്കൂട്ടത്തിലേക്ക് കടന്നുവന്ന പുതിയൊരു ഐറ്റം ഉണ്ട്, അതാണ്‌ എകെ 47 സോഡ!

അഹമ്മദാബാദിൽ നിന്നുള്ള ഏറ്റവും പുതിയ ഒരു വൈറൽ ഐറ്റം ആണിത്. സിദ്ധാർഥ് ഷാ എന്ന ക്രിയേറ്റർ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു.

കച്ചവടക്കാരൻ ആദ്യം തന്നെ ഉപഭോക്താവിന് ഒരു ഗ്ലാസ്സ് നുരയുന്ന സോഡ നൽകുന്നത് വിഡിയോയിൽ കാണാം. ഇയാൾ സോഡ കുടിക്കുമ്പോൾ, കൃത്യമായ ഇടവേളയിൽ, പാതി തീർന്ന സോഡ ഗ്ലാസിലേക്ക് നാരങ്ങാനീര് ചേർക്കുന്നു. സോഡ പതഞ്ഞു പുറത്തേക്ക് ഒഴുകുന്നതിന് മുമ്പ് അത് വേഗത്തിൽ കുടിക്കാൻ ആവശ്യപ്പെടുന്നു.

വഴിയോരക്കച്ചവടക്കാരന്റെ രസകരമായ കമന്ററിയാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോയുടെ അടിയിൽ കമന്റ് ചെയ്ത കുറേ ആളുകൾ, ഇത് തീർച്ചയായും ട്രൈ ചെയ്യേണ്ടതാണ് എന്നു പറയുമ്പോൾ, ഈ വെള്ളം നല്ലതല്ല, സോഡ കുടിക്കുന്നത് കിഡ്നിക്ക് കേടാണ് എന്ന രീതിയിൽ കമന്റ് ചെയ്ത ആളുകളെയും കാണാം.

വിഡിയോ കാണാം

ഇതിനെ 'എകെ 47 സോഡ' അല്ലെങ്കിൽ 'പങ്ക ഫാസ്റ്റ് സോഡ' എന്നാണ് വിളിക്കുന്നത്. 'ഫൗണ്ടൻ സോഡ' എന്നാണ് സ്റ്റാളിന്റെ പേര്. അഹമ്മദാബാദിലെ സോല റോഡിലാണ് ഇതുള്ളത്. ഈ സോഡയിൽ നാരങ്ങയും പുതിനയും കൂടാതെ ഇഞ്ചിയും ചേർത്തിട്ടുണ്ട്.

English Summary: Viral: The "AK47" Soda From Ahmedabad Is Taking Internet By Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com