ADVERTISEMENT

ഭക്ഷണപ്രിയരായ താരങ്ങളിൽ മുൻനിരയിൽ തന്നെയുള്ള ആളാണ് ബോളിവുഡ് സുന്ദരി മൗനി റോയ്. ദുബായിൽ അവധിയാഘോഷിക്കാനെത്തിയ താരം, അവിടുത്തെ കാഴ്ചകൾ മാത്രമല്ല, തനിക്കേറെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. താരത്തിന്റ ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണമേതെന്നും എന്താണ് ആദ്യം കുടിക്കുന്നതെന്നും കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് എന്തെന്നുമൊക്കെ ഈ ചിത്രങ്ങൾ പറയും.  ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ടുതന്നെ വിഭവങ്ങളിൽ അവക്കാഡോയും ഹെർബുകളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ഇഷ്ടവിഭവങ്ങൾ താരം പങ്കുവെച്ചത്. 

 

mouni-roy12
Instagram status image-Mouni Roy

ഒരു ജഗിൽ പാലും ഗ്ലാസിൽ കോഫി ഐസ് ക്യൂബുകളും നിറച്ചതായിരുന്നു ആദ്യത്തെ ചിത്രം. തന്റെ ദിവസമാരംഭിക്കുന്നതു ആ മിൽക്ക് - കോഫിയുടെ സുഖകരമായ രുചിയിൽ നിന്നാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആദ്യത്തെ ചിത്രത്തിൽ ഇവയെല്ലാം വേർതിരിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ ഗ്ലാസിൽ പാൽ പകർന്നതിനു ശേഷം കോഫി ക്യൂബുകളും പാലും തമ്മിൽ സ്പൂണിന്റെ സഹായത്തോടെ ഇളക്കുന്നതായി കാണിച്ചിട്ടുണ്ട്. ഐസ്ഡ് കോഫിയുടെ സ്വന്തം വകഭേദമാണ് താരം തയാറാക്കിയെടുക്കുന്നത്. കാഴ്ചക്കാരിലും കുടിക്കാൻ മോഹം ജനിപ്പിക്കും മൗനിയുടെ സ്വന്തം ഐസ്ഡ് കോഫി. 

 

കോഫി മാത്രമല്ല, കൂടെ കഴിക്കാനായി ഹണി കേക്കുമുണ്ട്. ചുവന്ന നിറത്തിലുള്ള ചെറി മുകളിൽ അലങ്കാരമായി വച്ചിട്ടുള്ള, ലെയറുകൾ ആയുള്ള കേക്കിൻ കഷ്ണത്തിന്റെ ചിത്രവും ആ ഐസ്ഡ് കോഫിക്ക് ഒപ്പമുണ്ട്. മധുര പ്രിയരുടെ ഹൃദയം കവരാൻ മറ്റെന്തു വേണം? ഇവിടം കൊണ്ടും തീരുന്നില്ല, മൗനിയുടെ ഭക്ഷണ പ്രേമം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ. ഇനിയല്പം ആരോഗ്യത്തിനു ഗുണകരമാകുന്ന വിഭവമാകട്ടെ എന്ന് കരുതിയാകണം അവക്കാഡോ ടോസ്റ്റ് ആണ് പ്രഭാതത്തിലെ പ്രധാന ഭക്ഷണം. ധാരാളം ഹെർബുകൾ മുകളിലും അലങ്കാരമായും ഒക്കെ വിതറിയിട്ടിരിക്കുന്ന ടോസ്റ്റും കാഴ്ചയിൽ ഏറെ ആകർഷകമാണ്.

English Summary: Foodilicious Goodness: Mouni Roy's Tempting Breakfast Treats In Dubai

muni-roy-tempting-breakfast-treats-in-dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com