ADVERTISEMENT

നൂഡിൽസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെയുമുണ്ടാകില്ല. ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കിയെടുക്കാം എന്നത് മാത്രമല്ല, രുചിയിലും മുമ്പിലായതു കൊണ്ട് മാഗിക്കുള്ളത്രയും ആരാധകർ മറ്റൊരു നൂഡിൽസിനു ഇല്ല എന്നുതന്നെ പറയാം. വലിയ തുക മുടക്കാതെ വിശപ്പ് മാറ്റാമെന്നതും ഇൻസ്റ്റന്റ് നൂഡിൽസുകളുടെ പ്രത്യേകതയാണ്. എന്നാൽ കഴിഞ്ഞ ദിവസം എയർപോർട്ടിൽ നിന്നും മാഗി നൂഡിൽസ് വാങ്ങി കഴിച്ച യുവതിയിൽ നിന്നും ഈടാക്കിയ തുക കണ്ടു, അവർ മാത്രമല്ല, സോഷ്യൽ ലോകവും ഒന്നടങ്കം അന്തം വിട്ടിരിക്കുകയാണ്.

 

ട്വിറ്ററിലൂടെയാണ് യുവതി തന്റെ ദുരനുഭവം പങ്കുവച്ചത്. ബില്ല് സഹിതം പങ്കുവച്ച കുറിപ്പിൽ മാഗിയ്ക്ക് ഈടാക്കിയ തുക, ജി എസ് ടി അടക്കം 193 രൂപയാണ്. ''ഞാൻ എയർപോർട്ടിൽ നിന്നും 193 രൂപയ്ക്ക് മാഗി വാങ്ങിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. എന്തിനാണ് ഇത്രയും കൂടിയ വിലയിൽ മാഗി വിൽക്കുന്നത്''. എന്ന ചോദ്യത്തോടെയാണ് തന്നിൽ നിന്നും ഈടാക്കിയ തുകയടക്കമുള്ള ബില്ല് പങ്കുവെച്ചു കൊണ്ട് യുവതിയുടെ ചോദ്യം. ഏത് എയർപോർട്ടിൽ നിന്നാണ് ഒരു ബൗൾ മാഗിയ്ക്ക് ഈ വില ഈടാക്കിയതെന്നു വിശദീകരിച്ചിട്ടില്ല. 

 

സംഭവം സമൂഹ മാധ്യങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പലരും റീട്വീറ്റുകളിലൂടെ തങ്ങളുടെ രോഷം പങ്കുവയ്ക്കുകയും ചെയ്തു. എയർപോർട്ടുകളിൽ എല്ലാത്തിനും ഈടാക്കുന്നതു യാഥാർത്ഥ തുകയിൽ നിന്നും നാലിരട്ടി കൂടുതലാണെന്നാണ് അതിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ആ മാഗി തയാറാക്കിയിരിക്കുന്നത് ഏവിയേഷൻ ഫ്യൂൽ ഉപയോഗിച്ചായിരിക്കും. അതുകൊണ്ടാണ് ഇത്രയും വിലയെന്നു ഒരാൾ കച്ചവടക്കാരനെ പരിഹസിച്ചു കൊണ്ട് കുറിച്ചപ്പോൾ മറ്റൊരാൾ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരമാണ് ''വിരോധാഭാസമാണ് എന്നിരിക്കിലും സത്യമാണ്. എയർപോർട്ടിൽ നിന്നും താങ്കൾക്ക് കഴിക്കാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഭക്ഷണമിതാണ്.'' ഈ സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നടപടികളുമായി മുന്നോട്ടു പോകണമെന്നുമൊക്കെയാണ് ഒരു വിഭാഗം യുവതിയോട് ആവശ്യപ്പെടുന്നത്. എയർപോർട്ട് അതോറിറ്റിയുടെ ഭാഗത്തു നിന്നും ഈ കാര്യത്തിൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

English Summary: Woman Pays ₹ 193 For Maggi At Airport, Internet Asks If It's "Made On Aviation Fuel"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com