ഇതു കൊള്ളം! ഇരുമ്പ് പാത്രം ഇങ്ങനെ മയക്കി എടുക്കാമോ?
Mail This Article
ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കുന്ന വിഭവങ്ഹൾ രുചിയേറും. ചിക്കനായാലും മുട്ടറോസ്റ്റായാലും ഏതു വിഭവവും ഇങ്ങനെ തയാറാക്കാവുന്നതാണ്. പുതിയതായി ഇരുമ്പു പാത്രം വാങ്ങിയാൽ ഉടനെ തന്നെ വിഭവങ്ങൾ തയാറാക്കാൻ പറ്റില്ല. ഇരുമ്പ് പാത്രം മയക്കി എടുക്കേണ്ടിവരും. എന്നാലേ വിഭവങ്ങൾ നന്നായി പാകം ചെയ്യാന്‍ പറ്റുള്ളൂ.
എങ്ങനെ എളുപ്പത്തിൽ ഇരുമ്പ് പാത്രം മയക്കി എടുക്കമെന്ന് നോക്കാം. ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകുക. തുടർന്ന് പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു യോചിപ്പിക്കുക. പാത്രത്തിന്റെ ഇരുവശത്തും നാരങ്ങ തൊലി ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. വെള്ളത്തിൽ നന്നായി കഴുകുക, വെള്ളം തുടയ്ക്കുക.
ഇനി പാത്രം അടുപ്പിൽ വയ്ക്കുക, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് എണ്ണയിൽ കുറച്ച് സവാള നല്ല പോലെ കറുപ്പാകുന്നതുവരെ വഴറ്റുക.തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത് കഴിഞ്ഞാൽ വറുത്ത എണ്ണയും സവാളയും പാത്രത്തിൽ നിന്നും മാറ്റുക...ടിഷ്യു അല്ലെങ്കിൽ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് അധിക എണ്ണ തുടയ്ക്കുക....ഇപ്പോൾ പാത്രം പാചകത്തിന് തയാറാണ്
English Summary: How to season iron cookware