ADVERTISEMENT

പലതരം മോഷണങ്ങളെക്കുറിച്ചും മോഷ്ടാക്കളെക്കുറിച്ചുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും സ്വർണവും പണവും പോലുള്ള വിലപിടിച്ചതൊന്നും മോഷ്ടിക്കാതെ ചോക്ലേറ്റ് മോഷണം നടത്തിയ ഈ കള്ളൻ ഏറെ വ്യത്യസ്തനാണ്. എന്നാൽ ഒന്നും രണ്ടുമല്ല, മോഷ്ടിച്ചെടുത്തത് ലക്ഷങ്ങൾ വില വരുന്ന ചോക്ലേറ്റ് എഗ്സ് ആണെന്ന് കേൾക്കുമ്പോൾ മനസിലാക്കാമല്ലോ ചെറു മോഷണമൊന്നുമല്ല, കള്ളൻ നടത്തിയതെന്ന്. കള്ളനെ പിടികൂടുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തതോടെ പ്രത്യേകം തയാറാക്കുന്ന ചോക്ലേറ്റ് എഗുകളാണ് രക്ഷപ്പെട്ടത്.  

 

ഏകദേശം രണ്ടു ലക്ഷത്തോളം കാഡ്ബറി ചോക്ലേറ്റ് എഗ്‌സ് ആണ് അവരുടെ ഇൻഡസ്ട്രിയൽ യൂണിറ്റിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ മോഷണം പോയത്. 42 ലക്ഷം രൂപ വില വരുന്ന 'വെരി സ്പെഷ്യൽ' ചോക്ലേറ്റുകളായിരുന്നു അത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് വേണ്ടിയാണു ഇവ പ്രധാനമായും തയാറാക്കുന്നത്. ഈ  മിൽക്ക് ചോക്ലേറ്റ് എഗ്‌സ് കാഴ്ചയിൽ മുട്ടയ്ക്ക് സമാനമാണ്. വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള ഫോണ്ടന്റുകൾ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. ഈസ്റ്ററിന്റെ സമയങ്ങളിൽ ധാരാളം ആവശ്യക്കാരുള്ള ഈ ചോക്ലേറ്റ് അപ്പോൾ മാത്രമാണ് കൂടുതലായി ഉണ്ടാക്കുന്നതും വില്പന നടത്തുന്നതും. യു കെ യിൽ മാത്രമായി ഒരു വർഷം ഏകദേശം 220 മില്യൺ എഗ് ചോക്ലേറ്റുകളാണ് ഈസ്റ്ററിനോട് അനുബന്ധിച്ചു കാഡ്ബറി തയാറാക്കുന്നത്. 

 

ജോബി പൂൾ എന്ന വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. 32 വയസ് പ്രായമുള്ള മോഷ്ടാവ്, വ്യാവസായികമായി ചോക്ലേറ്റ് നിർമിച്ചിരുന്ന യൂണിറ്റ് മെറ്റൽ ഗ്രൈൻഡർ ഉപയോഗിച്ച് തകർത്താണ് മോഷണം  നടത്തിയത്. ചോക്ലേറ്റ് എഗുകൾ വലിയ ലോറിയിൽ ഇയാൾ കടത്തി കൊണ്ടുപോകുകയും ചെയ്തു. ഷ്രൂസ്ബറി ക്രൗൺ കോടതിയാണ് പൂളിന്‌ ശിക്ഷ വിധിച്ചത്. 18 മാസം നീളുന്ന തടവാണ് ശിക്ഷ. കാഡ്ബറിയുടെ വ്യാവസായിക യൂണിറ്റ് തകർത്ത് ചോക്ലേറ്റ് എഗുകൾ മോഷ്ടിച്ചു, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചു എന്നിവയാണ് കോടതി കണ്ടെത്തിയ കുറ്റകൃത്യങ്ങൾ.

English Summary: UK Man Jailed For Stealing 200,000 Chocolate Eggs Worth Over Rs 42 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com