ADVERTISEMENT

മുട്ട പുഴുങ്ങിയത് കുരുമുളകും ഉപ്പുംകൂട്ടി കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ആരോഗ്യകരമായ ഭക്ഷണവുമാണ്. കൂടാതെ മുട്ടക്കറിയായും പൊരിച്ചുമൊക്കെ തയാറാക്കാറുണ്ട്. ഇനി വെള്ളം തിളപ്പിച്ച് മുട്ട പുഴുങ്ങണ്ട, അല്ലാതെയും പുഴുങ്ങിയ മുട്ട റെഡിയാക്കാം. ചൂടാക്കിയല്ല, തണുപ്പിച്ച് മുട്ട പുഴുങ്ങാം. പുഴുങ്ങിയ മുട്ടയെ പൊരിച്ചും എടുക്കാം. കുക്ക് വിത്ത് മാക് (cookwithamc) എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇൗ വിഡിയോ പങ്കിട്ടിരിക്കുന്നത്. എങ്ങനെയെന്നല്ലേ. ഇൗസിയായി മുട്ട പുഴുങ്ങി ഒരു വിഭവം തയാറാക്കാം.

 

മുട്ട വെള്ളം തിളപ്പിച്ചല്ല പുഴുങ്ങിയെടുക്കുന്നത് ഫ്രിജിൽ ഫ്രീസറിൽ വച്ചാണ്. നന്നായി െഎസാകും, മുട്ട പുഴുങ്ങിയപോലെ ഉറച്ച് വരുന്നതായാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ശേഷം മുട്ടയുടെ പുറംതോട് പൊളിച്ച് കത്തികൊണ്ട് വട്ടത്തിൽ അരിഞ്ഞെടുക്കണം. ശേഷം പാൻ ചൂടാക്കിയിട്ട് എണ്ണ ഒഴിച്ച് വട്ടത്തിൽ മുറിച്ചെടുത്ത മുട്ട എണ്ണയിൽ ഒാംലറ്റ് പോലെ പൊരിച്ചെടുക്കാം. ആവശ്യത്തിനുള്ള ഉപ്പും മുളക് പൊടിയും വിതറി സ്പൂൺ കൊണ്ട് എടുക്കാം. കാഴ്ചയിൽ ചെറിയ മുട്ട ഒാംലറ്റ് പോലെയിരിക്കും. നിരവധി കമെന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്. ബാച്ചിലർമാർ മാത്രം താമസിക്കുന്നിടമാണോ എന്നൊക്കെ കമെന്റുകളും കുറിച്ചിട്ടുണ്ട്.

വിഡിയോ കാണാം

English Summary: boiled egg omelette Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com