ADVERTISEMENT

കറികളിൽ ചേർക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് കറിവേപ്പില. കറികള്‍ക്ക് നല്ല സ്വാദും ഫ്ളേവറും കിട്ടും. എന്നാൽ കടയിൽ നിന്ന് വാങ്ങിയാലും ഫ്രിജിൽ വച്ചാലും വേഗം വേപ്പില കേടാകുന്നു എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഫ്രഷായി ദീർഘനാൾ കറിവേപ്പില ഉപയോഗിക്കാം. 

∙കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർത്ത് യോജിപ്പിക്കണം. അതില്‍ കറിവേപ്പില ഇട്ട് വയ്ക്കാം. ശേഷം മറ്റൊരു ബൗളിൽ നോർമൽ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ നിന്ന് കറിവേപ്പില മറ്റേ വെള്ളത്തിലിട്ട് ഒന്നൂടെ കഴുകി എടുക്കാം. ശേഷം കറിവേപ്പില തണ്ടിൽ നിന്ന് ഉൗരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.

∙കറിവേപ്പില കഴുകി വൃത്തിയാക്കി ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക. ജലാംശ നന്നായി മാറിയാൽ അടപ്പ് മുറുക്കമുള്ള കുപ്പിയിൽ ആക്കാം. ഒരു മാസം വരെ നല്ല ഫ്രഷ് കറിവേപ്പില സൂക്ഷിക്കാം.

∙കറിവേപ്പില വെള്ളമയമില്ലാതെ പേപ്പറിലോ സിബ് ലോക്ക് കവറിലോ ഇട്ട് ഫ്രിജിൽ വയ്ക്കാവുന്നതുമാണ്.

English Summary: Kitchen Tip to Store Curry Leaves for Long Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com