ADVERTISEMENT

പ്രായം ഏതായാലും എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണവിഭവമാണ് നൂഡിൽസ്. എത്രയും പെട്ടെന്ന് പണി തീരും എന്ന് മാത്രമല്ല, വളരെ രുചികരവുമാണ് ഈ ഇന്‍സ്റ്റന്‍റ് നൂഡിൽസ്. പല രീതികളില്‍ ഉണ്ടാക്കാം. ഇതിനായുള്ള പാചകക്കൂട്ടുകള്‍ അറിയാം.

 

മസാല നൂഡിൽസ്

നൂഡിൽസ് ഉണ്ടാക്കുമ്പോള്‍ സാധാരണയായി ഒരു പാക്കറ്റ് മസാലയാണ് ചേര്‍ക്കുക. മസാല നൂഡിൽസിനായി പാക്കറ്റ് മസാല ചേര്‍ക്കാം. ഒപ്പം വളരെക്കുറച്ച് മാത്രം വെള്ളം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ചെറുതായി ഫ്രൈ ചെയ്തെടുത്ത കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്ത് ഈ റെസിപ്പി കൂടുതല്‍ ആരോഗ്യകരമാക്കാവുന്നതാണ്.

 

മുട്ട നൂഡിൽസ്

ആദ്യം ഒന്നോ രണ്ടോ മുട്ടയെടുത്ത് ഉള്ളിയും വേണ്ട മസാലകളും മറ്റും ചേര്‍ത്ത് ചിക്കിപ്പൊരിച്ച് മാറ്റി വയ്ക്കുക. ഒരു സോസ് പാനില്‍ വെള്ളമൊഴിച്ച് മാഗി വേവിച്ച് വെള്ളം ഊറ്റികളയുക. ഇതിലേക്ക് മസാല ചേര്‍ത്ത് ഇളക്കുക. ഒപ്പം നേരത്തെ ഉണ്ടാക്കിവെച്ച മുട്ട കൂടി ചേര്‍ത്തിളക്കിയാല്‍ മുട്ട മാഗി റെഡി!

 

ബ്രെഡ് നൂഡിൽസ്

നൂഡിൽസ് സാധാരണരീതിയില്‍ ഉണ്ടാക്കുക. രണ്ടു ബ്രൌണ്‍ ബ്രെഡ്‌ എടുത്ത് ഒന്നു ചൂടാക്കി എടുത്ത് ബട്ടര്‍ പുരട്ടുക. ഇതിനു നടുവിലേക്ക് നൂഡിൽസ് വച്ച് സാന്‍ഡ്വിച്ച് പോലെ കഴിക്കാം.

 

ചിക്കൻ നൂഡിൽസ്

റെസ്റ്റോറന്റിൽ നിന്ന് നല്ല തന്തൂരി ചിക്കൻ വാങ്ങുമ്പോള്‍ ചെയ്യാവുന്ന ഒരു ഐറ്റം ആണിത്. അസ്ഥികളിൽ നിന്ന് മാംസം വേർതിരിക്കുക. നൂഡിൽസ് ഉണ്ടാക്കിയ ശേഷം ഈ ചിക്കൻ അതിലേക്ക് ചേർക്കുക.

 

തക്കാളി നൂഡിൽസ്

നൂഡിൽസിൽ തക്കാളി അരിഞ്ഞത് ചേർക്കുന്നതാണ് പതിവ്. ഇതൊന്നു മാറ്റിപ്പിടിച്ചാലോ? തക്കാളി കീറി ഒന്നോ രണ്ടോ മിനിറ്റ് തിളയ്ക്കുന്ന വെള്ളത്തിൽ ഇടുക. തക്കാളി തൊലി കളഞ്ഞ് വിത്തുകളും നീക്കം ചെയ്യുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് കുരുമുളക്, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നൂഡിൽസ് ഉണ്ടാക്കി അതില്‍ ചേര്‍ത്ത് കഴിക്കാം.

English Summary: Types of Noodles Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com