ADVERTISEMENT

ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റും എന്നൊരു പഴഞ്ചൊല്ലുണ്ട്. നിത്യജീവിതത്തില്‍ പഴങ്ങളുടെ സ്ഥാനം അത്രയും വലുതാണ്‌. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയെല്ലാം വേണ്ടുവോളമുള്ള പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു അത്യന്താപേക്ഷിതമാണ്. 

 

എന്നാല്‍, നിങ്ങള്‍ പഴങ്ങള്‍ കഴിക്കുന്നത് ശരിയായ രീതിയിലാണോ? പരമാവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ പഴങ്ങള്‍ കഴിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയാമോ?

 

വാരിവലിച്ച് കഴിക്കരുത്

പഴങ്ങളില്‍ ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, അവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാല്‍ പ്രതിദിനം പരമാവധി 2-3 പഴങ്ങൾ മാത്രം കഴിക്കുക. 

 

പഴങ്ങള്‍ നന്നായി കഴുകുക

പഴങ്ങളുടെ തൊലിയില്‍ കീടനാശിനികൾ, അഴുക്ക്, ബാക്ടീരിയകൾ എന്നിങ്ങനെ രോഗകാരകമായ ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാകാം.അതുകൊണ്ടുതന്നെ അവ ശരിയായി കഴുകാതെ കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പഴങ്ങൾ എല്ലായ്പ്പോഴും ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുക, ആവശ്യമെങ്കിൽ ഒരു വെജിറ്റബിൾ വാഷ് ഉപയോഗിക്കുക.

 

വൈവിധ്യം പ്രധാനം

ഓരോ തരം പഴത്തിലും അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരേ തരം തന്നെ എല്ലായ്പ്പോഴും കഴിക്കാതെ വ്യത്യസ്തമായ പഴങ്ങള്‍ മിക്സ് ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. 

 

ജ്യൂസിനെക്കാള്‍ മികച്ചത് ഇങ്ങനെ കഴിക്കുന്നത്

പഴങ്ങള്‍ ചവച്ചരച്ച് കടിച്ചു തിന്നുന്നതിനെക്കാള്‍ എളുപ്പമാണ് ജ്യൂസാക്കി കുടിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പഴങ്ങളിലെ സ്വാഭാവിക നാരുകള്‍ നഷ്ടപ്പെടും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാന്‍ ഇടയാക്കും. അതിനാല്‍ പറ്റുമ്പോഴെല്ലാം പഴങ്ങള്‍ മുഴുവനായി കഴിക്കാന്‍ ശ്രദ്ധിക്കുക. ജ്യൂസ് ആണെങ്കില്‍ എപ്പോഴും പഞ്ചസാര ചേര്‍ക്കാതെ കഴിക്കുക.

 

പോഷകഗുണം കൂട്ടാന്‍

പ്രോട്ടീൻ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുമായി ചേര്‍ത്ത് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ഉദാഹരണത്തിന്, ചെറിയ അളവിൽ നട്ട് ബട്ടര്‍ ചേര്‍ത്ത് ആപ്പിള്‍ ജ്യൂസ് കഴിക്കുക.

English Summary: Think You're Eating Fruits Right? Think Again! 5 Mistakes To Avoid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com