ഇനി വലിച്ചെറിയേണ്ട! ഉള്ളിതൊലിയ്ക്ക് ഇങ്ങനെയുമുണ്ടായിരുന്നോ ഉപയോഗങ്ങള്‍?
Mail This Article
കറികളില്‍ സാധാരണയായി എന്നും ഉപയോഗിക്കാറുള്ളതാണ് ഉള്ളി. ഉള്ളിയുടെ തൊലി നമ്മള്‍ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് ഈ തൊലി. വിറ്റാമിന്‍ എ, സി, ഇ എന്നിവയും ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനുമെല്ലാം ഉള്ളി തൊലി പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? അതേക്കുറിച്ച് കൂടുതല്‍ അറിയാം
സൂപ്പ്, ഗ്രേവി എന്നിവയില്‍
സൂപ്പ്, സ്റ്റോക്ക്, ഗ്രേവികൾ എന്നിവ തിളപ്പിക്കുമ്പോൾ ഉള്ളിയുടെ തൊലി ചേർക്കുക. ഇത് ഗ്രേവി കട്ടിയാകാനും ഗ്രേവിക്ക് നല്ല പർപ്പിൾ നിറം നൽകാനും സഹായിക്കും. രണ്ട് മിനിറ്റ് തിളപ്പിച്ച ശേഷം തൊലികൾ പുറത്തെടുക്കുക.
ഉള്ളി തൊലി കൊണ്ട് ചായ
മനസ്സിനെ ശാന്തമാക്കാനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് ഉള്ളിത്തോല്‍ കൊണ്ടുണ്ടാക്കുന്ന ചായ. ഇതിനായി ടീ ബാഗ്/ഗ്രീൻ ടീ, ഉള്ളി തൊലി എന്നിവ ഒരു കപ്പില്‍ എടുത്ത്, അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക, കുറച്ചു സമയം കഴിഞ്ഞ് അരിച്ചെടുത്ത് കുടിക്കാം.
വെള്ളം തിളപ്പിച്ച് കുടിക്കാം
ഉള്ളിത്തോല്‍ നന്നായി കഴുകിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് കുടിക്കാം. ഈ വെള്ളത്തിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ മലബന്ധം അകറ്റാനും ഇത് സഹായിക്കും എന്ന് പറയപ്പെടുന്നു.
ഉള്ളിത്തോലിട്ട് ചോറുണ്ടാക്കാം
പച്ചക്കറികളും മസാലകളുമെല്ലാം ചേര്‍ത്ത് ചോറുണ്ടാക്കുമ്പോള്‍ അതിലേക്ക് കുറച്ച് ഉള്ളിയുടെ തൊലി കൂടി ഇടുക. വെന്ത ശേഷം ഇതെടുത്ത് കളയാം.
മുടിയ്ക്ക് നല്ലത്
ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് ഉള്ളി സഹായിക്കും എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഉള്ളിത്തൊലി ഉപയോഗിച്ച് മുടിവളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ടോണര്‍ ഉണ്ടാക്കാം. ഇതിനായി ഒരു രാത്രി മുഴുവന്‍ ഉള്ളിത്തൊലി വെള്ളത്തില്‍ ഇട്ടു വയ്ക്കുകയോ അല്ലെങ്കില്‍ പതിനഞ്ചു മിനിട്ടോളം തിളപ്പിക്കുകയോ ചെയ്യാം. ഇത് തലയില്‍ സ്പ്രേ മുടി വളരാന്‍ ചെയ്യുന്നത് നല്ലതാണ്.
പൊടിച്ചു വയ്ക്കാം
ഉള്ളിയുടെ തൊലി കളയാതെ നന്നായി കഴുകി ഉണക്കുക. ഇത് ചെറുതായി ഒന്നു ചൂടാക്കിയെടുത്ത ശേഷം, മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുക്കാം. രുചി കൂട്ടാനായി ഈ പൊടി വിവിധ കറികളില്‍ ചേര്‍ക്കാം.
വീട്ടിലെ ഭക്ഷ്യസുരക്ഷ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വിഡിയോ
English Summary: Kitchen Tips - Lesser-known culinary uses of onion peels