ഗ്യാസ് സ്റ്റൗവിന്റെ തീ കുറഞ്ഞോ? ബർണര്‍ ഇത്ര എളുപ്പത്തില്‍ വൃത്തിയാക്കാം; വൈറല്‍ വിഡിയോ
Mail This Article
സാധാരണയായി അടുക്കള എല്ലാവരും നല്ല വൃത്തിയായിത്തന്നെ സൂക്ഷിക്കാറുണ്ട്. പാത്രങ്ങളും സിങ്കുമെല്ലാം നന്നായി കഴുകിയും തേച്ചുമിനുക്കിയുമെല്ലാം വയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇതിനിടയില്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്, ഗ്യാസ് സ്റ്റൗവിന്‍റെ ബർണറുകള്‍. ഉണ്ടാക്കുന്ന ഭക്ഷണം മുഴുവന്‍ തിളച്ചു തൂവി,ഈ ബർണറുകള്‍കള്‍ക്ക് മേല്‍ അഴുക്കിന്‍റെ ഒരു പാളി തന്നെ കാണും. ഇത് തീ കുറയാന്‍ കാരണമാകും. ബർണറുകള്‍ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി കാണിച്ചുതരുന്ന ഇന്‍സ്റ്റഗ്രാം വിഡിയോ ഈയിടെ വൈറലായിരുന്നു.
ഒരു സ്റ്റീല്‍ പാത്രത്തില്‍, അഴുക്കു പിടിച്ച ബർണറുകള്‍ വയ്ക്കുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. ഇതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കുന്നു. ഒരു പകുതി നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കുന്നു. നാരങ്ങയുടെ തോടും ഇതിലേക്ക് ഇടുന്നു. അതിനു ശേഷം ഒരു പാക്കറ്റ് ഈനോ കൂടി ഇതിലേക്ക് ഇട്ട ശേഷം ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുന്നു.
ഒരു മണിക്കൂറിനു ശേഷം, ഒരു ടൂത്ത് ബ്രഷില്‍ അല്‍പ്പം ഡിഷ്‌വാഷ് ജെല്‍ എടുത്ത് ബർണറുകള്‍ നന്നായി ബ്രഷ് ചെയ്യുന്നു. അപ്പോള്‍ അഴുക്ക് മുഴുവന്‍ മാറി, ബർണറുകൾ തിളങ്ങുന്നതായി കാണാം.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെ കമന്റുകളും ഇതിനു കീഴെയുണ്ട്. ബേക്കിങ് സോഡയും ചൂടുവെള്ളവും ഉപയോഗിച്ചും ഇവ വൃത്തിയാക്കാം എന്ന് ഒരാള്‍ എഴുതി. പുറംഭാഗം മാത്രമേ ഇങ്ങനെ വൃത്തിയാക്കാന്‍ കഴിയൂ എന്നും ബര്‍ണറിന്‍റെ ദ്വാരങ്ങള്‍ പിന്‍ ഉപയോഗിച്ച് വൃത്തിയാക്കണം എന്നും മറ്റൊരാള്‍ പറയുന്നു.ഈ ട്രിക്ക് ഉപയോഗിച്ച് വൃത്തിയാക്കിയാല്‍, പകുതി സമയം കൊണ്ട് ഭക്ഷണം വെന്തു കിട്ടുമോ എന്ന രീതിയിലുള്ള രസകരമായ കമന്‍റുകളുമുണ്ട്.
English Summary: How to clean gas burner at home