ADVERTISEMENT

ഇന്ത്യൻ രുചികൾ തേടിയെത്തുന്നവർക്കു പലതരത്തിലുള്ള, വേറിട്ട വിഭവങ്ങൾ സമ്മാനിക്കുന്നതിൽ തട്ടുക്കടകളുടെ പങ്ക് വിസ്മരിക്കാൻ കഴിയുകയില്ല. ചെറുകടികൾ മുതൽ ബിരിയാണിയും ഫ്രൈഡ് റൈസും വരെ വിളമ്പുന്ന കടകൾ നമ്മുടെ നാട്ടിലുണ്ട്. ഓരോ സ്ഥലത്തു ചെന്നാലും അവിടുത്തെ പ്രശസ്തമായ വിഭവമായിരിക്കും ഇത്തരം കടകളിലെ താരങ്ങൾ. വടക്കേയിന്ത്യയിലെത്തിയാൽ ഉറപ്പായും രുചിച്ചു നോക്കേണ്ട ഒന്നാണ് പാവ് ബാജി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ വിഭവം കിട്ടുമെങ്കിലും മുംബൈയിലെ ഒരു പ്രശസ്തമായ ഹോട്ടൽ പുറത്തിറക്കിയ പാവ് ബാജിയാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ കവർന്നിരിക്കുന്നത്. ഹാർട്ട് അറ്റാക്ക് പാവ് ബാജി എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ. ഇത്രയധികം ബട്ടർ ചേർത്താൽ ഉറപ്പായും ഹാർട്ട് അറ്റാക്ക് വരുമെന്ന് തന്നെയാണ് ഇതിനു താഴെയുള്ള കമെന്റുകളും പറയുന്നത്. 

 

ചൂടായ പാനിലേയ്ക്ക് വലിയ രണ്ടു കഷ്ണം ബട്ടർ ചേർക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. അതിലേയ്ക്ക് ബൺ വെച്ച് ടോസ്റ്റ് ചെയ്‌തെടുക്കുന്നു. ബട്ടറിൽ മുങ്ങി നിവർന്നു വരുന്ന ബൺ ഗോൾഡൻ നിറമാകുമ്പോൾ പാനിൽ നിന്നും മാറ്റുന്നതും കാണാവുന്നതാണ്.  തുടർന്ന് നേരത്തെ തയാറാക്കിയ ബാജിയിലേയ്ക്ക് ബട്ടർ മുറിച്ചു ഇടുന്നു. ഇവിടം കൊണ്ട് തീർന്നു എന്ന് ചിന്തിക്കരുത്. പ്ലേറ്റിലാക്കി വിളമ്പുമ്പോഴും ബാജിയുടെ മുകളിൽ വലിയ കഷ്ണം ബട്ടർ കാണാവുന്നതാണ്. വളരെ കൂടിയ അളവിൽ ബട്ടർ ചേർക്കുന്നു എന്നത് തന്നെയാണ് ഈ പാവ് ബാജിയുടെ പ്രത്യേകത. 

വിഡിയോ

ഹാസ്യരൂപേണയുള്ള ഒരു ക്യാപ്ഷനോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ''സഹോദരൻ കുറച്ചു മാത്രം പാവ് ബാജി ബട്ടറിൽ ചേർക്കുന്നു'' എന്നാണ്  വാട്സാപ്പ് ദില്ലി എന്ന ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ പങ്കുവച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്. മുംബൈയിലെ സർദാർ പാവ് ബാജി എന്ന കടയിലാണ് ബട്ടർ കൊണ്ട് സമ്പന്നമായ ഈ ബാജി തയാറാക്കുന്നത്. വൈറലായ വിഡിയോ ഇതിനകം  2.3 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. ഇത്രയും ബട്ടർ ചേർക്കുകയാണെങ്കിൽ ഹാർട്ട് അറ്റാക്ക് ഫ്രീ എന്നൊരാൾ കുറിച്ചപ്പോൾ ഉചിതമായ ക്യാപ്ഷൻ തന്നെയാണ് നല്കിയിരിക്കുന്നതെന്നാണ് മറ്റൊരു കമെന്റ്. കഴിച്ചതിൽ വച്ച് ഏറ്റവും മോശം പാവ് ബാജി ആണിതെന്നു സാക്ഷ്യപ്പെടുത്തുന്നവരെയും വിഡിയോയുടെ താഴെ കാണാവുന്നതാണ്.  

English Summary: Watch: How Heart Attack Pav Bhaji Is Prepared In Mumbai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com