ADVERTISEMENT

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നത് കൊണ്ടുതന്നെ ഇൻസ്റ്റന്റ് ന്യൂഡിൽസ് മിക്കവർക്കും തന്നെ ഏറെ ഇഷ്ടമാണ്. തെരുവ് കച്ചവടക്കാരുടെ പ്രധാന ഐറ്റങ്ങളിൽ ഒന്നായ ന്യൂഡിൽസിനു പലതരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്തി പുതുവിഭവങ്ങളായി നമുക്ക് മുന്നിലെത്തി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളാണ് അതിനെല്ലാം സാക്ഷ്യം വഹിച്ചത്. ചോക്ലേറ്റ് ചേർത്തും കാർബണേറ്റഡ് ഡ്രിങ്ക്സ് ചേർത്തുമൊക്കെ തയാറാക്കുന്ന ന്യൂഡിൽസിന്റെ വിവിധങ്ങളായ വകഭേദങ്ങൾ കണ്ട് അന്തം വിട്ടിരിക്കുന്ന സമൂഹമാധ്യങ്ങൾക്കു മുമ്പിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് ന്യൂഡിൽസ് ദോശ. 

 

കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും മസാല ദോശയിലെ മസാലയുടെ സ്ഥാനത്തു അല്ല ഈ ദോശയിൽ ന്യൂഡിൽസിന്റെ സ്ഥാനം. ന്യൂഡിൽസ് ഉണ്ടാക്കിയെടുക്കുന്നത്രയും എളുപ്പത്തിൽ തയാറാക്കിയെടുക്കാനും സാധ്യമല്ല. കാരണം അരച്ച് മാവ് രൂപത്തിൽ തയാറാക്കിയെടുത്താണ് ദോശ ചുട്ടെടുക്കുന്നത്. സോഷ്യൽ ലോകത്തു തരംഗമായ വിഡിയോയിൽ ന്യൂഡിൽസ് ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു നന്നായി പൊടിച്ചെടുത്തതിനു ശേഷം ഉപ്പും വെള്ളവും കൂടിയൊഴിച്ചു അരച്ചെടുക്കുന്നു. തുടർന്ന് ഉടനെ തന്നെ ഈ മാവ് പാനിലൊഴിച്ച് ദോശയുടെ രൂപത്തിൽ പരത്തിയെടുക്കുന്നതും കാണാം. ന്യൂഡിൽസിനൊപ്പം ലഭിച്ച മസാല പൊടി ദോശയ്ക്ക് മുകളിൽ വിതറി, മല്ലിയില കൂടിയിട്ട് അലങ്കരിക്കുന്നതോടെ ന്യൂഡിൽസ് ദോശ തയാറായി കഴിഞ്ഞു. 

വിഡിയോ

സിൻ മഹാ സിദ്ധി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പരിഹാസരൂപേണ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്ക് ഇപ്പോൾ തന്നെ ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിലർ ഈ പുതുവിഭവത്തെ അഭിനന്ദിക്കുമ്പോൾ ന്യൂഡിൽസിനെ ഇഷ്ടപ്പെടുന്നവരുടെ ഭാഗത്തു നിന്നും രൂക്ഷമായ രീതിയിലാണ് പ്രതികരണം. മനുഷ്യവംശത്തിനു നേരെ തന്നെയുള്ള ഒരു അതിക്രമമായി ഇതിനെ പരിഗണിക്കാൻ കഴിയുമോ എന്നൊരാൾ കുറിച്ചപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രായോഗികമാക്കാൻ കഴിയുന്ന ഒരു ഐഡിയ ആണിതെന്നാണ് മറ്റൊരാളുടെ പ്രതികരണം. ഇതിലും എളുപ്പം ന്യൂഡിൽസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ പോയി ആ പൊടി വാങ്ങുന്നതല്ലേ എന്ന ചോദ്യവും കമെന്റ് ബോക്സിലുണ്ട്. 

English Summary: noodles Or Dosa? This Bizarre Recipe Is Breaking The Internet And How

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com