ADVERTISEMENT

ജീവിതം തിരക്കുപിടിച്ചുള്ള ഒരു യാത്രയാണ് മിക്കവർക്കും. അതിനിടയിൽ ഭക്ഷണം തയാറാക്കാനും കഴിക്കാനുമൊക്കെ എവിടെയാണ് നേരം?  ഭക്ഷണം തയാറാക്കുന്നവർ തന്നെ എങ്ങനെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ  ഉണ്ടാക്കാമെന്നും എത്രയും പെട്ടെന്ന് കഴിച്ച്‌ തീർക്കാമെന്നുമായിരിക്കും ചിന്തിക്കുന്നുണ്ടാകുക. ഭക്ഷണം ഒഴിക്കാവാതെ കഴിക്കണമെന്നു തന്നെയാണ് പല പഠനങ്ങളും പറയുന്നത്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. ഒരു ദിവസത്തിനു വേണ്ട മുഴുവൻ ഊർജവും സമ്മാനിക്കാൻ ഇതിനു  കഴിയുമെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ച് സമയത്തിനുള്ളിൽ അതും പത്തു മിനിറ്റ് മാത്രമെടുത്ത് ബ്രേക്ക്ഫാസ്റ്റ് തയാറാക്കിയെടുക്കുന്ന ഒരു കൊച്ചു മിടുക്കനിൽ കണ്ണുവച്ചിരിക്കുകയാണ് സോഷ്യൽ ലോകം. 

 

അടുക്കളയിൽ നിൽക്കുന്ന ബാലനിൽ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. എനിക്ക് പത്തു മിനിട്ടു സമയം മാത്രമാണുള്ളതെന്നു പറഞ്ഞു കൊണ്ടാണ് അവൻ തന്റെ പാചകം ആരംഭിക്കുന്നത്. നല്ലതുപോലെ ചൂടായിരിക്കുന്ന പാനിലേയ്ക്ക് ബട്ടർ ഇട്ടതിനു ശേഷം ചീര ചേർക്കുന്നു. തനിക്കേറ്റവും ഇഷ്ടമുള്ളതാണിതെന്നും അതിനിടയിൽ പറയുന്നുണ്ട്. ആവശ്യത്തിനു ഉപ്പ് കൂടിയിട്ടതിനു ശേഷം ചീര വേവാൻ ആവശ്യമുള്ള സമയം നൽകുന്നു. അതിലേയ്ക്ക് വട്ടത്തിൽ മുറിച്ച തക്കാളി കൂടി ചേർത്തതിനു ശേഷം മുട്ട പൊട്ടിച്ച് ഒരു ബൗളിലേയ്ക്ക് ഒഴിച്ച്, കൂടെ ഉപ്പ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുന്നു. ഈ മിശ്രിതവും തക്കാളിയ്ക്ക് മുകളിലായി ഒഴിച്ച് കൊടുക്കുന്നു. ടോർട്ടില്ല ബ്രഡ് അതിനു മുകളിൽ വച്ച്  തിരിച്ചിട്ടു മുകളിൽ ഗ്രേറ്റ് ചെയ്ത ചീസും അതിനു മുകളിലായി മൂന്ന് സ്ലൈസ് സലാമി കൂടി വെയ്ക്കുന്നു. വീണ്ടും ചീസ് ചേർത്ത് ഒരു ടോർട്ടില്ല ബ്രഡ് കൂടി വെയ്ക്കുന്നതോടെ പാചകം അവസാനിക്കുന്നു. അടച്ചു വെച്ച്, അൽപ സമയത്തിന് ശേഷം അവൻ അത് കഴിക്കാനായി പാത്രത്തിലേക്ക് മാറ്റുന്നു, ഏറെ രുചികരമാണ് താനുണ്ടാക്കിയ വിഭവമെന്നു സാക്ഷ്യപ്പെടുത്തി കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

വിഡിയോ

''പത്തു മിനിറ്റിനുള്ളിൽ പ്രഭാത ഭക്ഷണം തയാറാക്കേണ്ടിയിരിക്കുന്നു, ഇത്തവണ വളരെ വേഗത്തിൽ എനിക്ക് പാചകം ചെയ്യണം. തയാറാക്കിയ വിഭവം കാഴ്ച്ചയിൽ മികച്ചതായിരുന്നില്ലെങ്കിലും രുചികരമായിരുന്നു. അടുത്ത തവണ ഇതിലും മികച്ചതാക്കാമെന്നു മാതാവും നിരന്തരം ചെയ്താൽ കൂടുതൽ നന്നാകുമെന്ന് പിതാവും പറഞ്ഞു''. വിഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരമാണ്. ആ കുട്ടിയുടെ പാചകം കണ്ട സോഷ്യൽ ലോകവും അവനെ അഭിനന്ദിച്ചു കൊണ്ടാണ് കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ബാലനു മികച്ചൊരു ഭാവിയുണ്ടെന്നു ഒരാൾ എഴുതിയപ്പോൾ എന്നെക്കാളും മികച്ചതായി ആ കുട്ടി ഭക്ഷണം പാകം ചെയ്യുന്നുവല്ലോ എന്നാണ് മറ്റൊരു കമെന്റ്. 

English Summary: 11-Year-Old Impresses Internet With His Quick 10-Minute Breakfast Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com