ADVERTISEMENT

നമ്മുടെ നാട്ടിൽ ചീസ് പ്രേമികൾ കുറവാണെങ്കിലും വിദേശികളിൽ അധികം പേരുടേയും ഭക്ഷണമെനുവിൽ എന്നും ചീസിന് സ്ഥാനമുണ്ടാകും. പല തരത്തിലും രുചയിലുമുള്ള ചീസുകൾ ഇന്ന് ലഭ്യമാണ്. പീസ്തയും പാസ്തയും മുതൽ സാൻഡ്‌വിച്ചുകളും റോളുകളും വരെ എല്ലാത്തിലും ചീസുണ്ട്. വീട്ടിൽ കുട്ടികൾക്കായി ബ്രഡ് മൊരിയ്ക്കുമ്പോൾ അതിൽ ഒരു സ്ലൈസ് ചീസ് കൂടി വച്ചാൽ അടിപൊളിയകും. എന്നാൽ ഈ പറഞ്ഞതിലൊക്കെ ചീസ് ചേർക്കുന്നതിന് ഒരു പരിധിയുണ്ട്. അളവിൽ കവിഞ്ഞ് ചീസ് കഴിയ്ക്കാൻ നമുക്ക് സാധിക്കുകയുമില്ല. അങ്ങനെയുള്ളപ്പോഴാണ് ഒരു വിഭവത്തിന്റെ മുകളിൽ പുഴപോലെ ഒരു വലിയ പാത്രം ചീസ് ഉരുക്കിയങ്ങ് ഒഴിച്ചു കഴിയ്ക്കാൻ തരുന്നത്. കേൾക്കുമ്പോൾ തന്നെ ഹാർട്ട് അറ്റാക്ക് വരുന്ന ഈ സംഭവം പക്ഷേ ഇൻസ്റ്റയിലടക്കം ഹിറ്റാണ്. 

ലക്ഷക്കണക്കിന്പേർ കണ്ട വിഡിയോയുടെ ഉള്ളടക്കം അളവറ്റ ചീസ് ഒഴിച്ച ഒരു വിഭവം കഴിയ്ക്കാനിരിക്കുന്നവരാണ്.ഈ വിഡിയോയിൽ, ഒരു റസ്റ്ററന്റ് ടേബിളിൽ ഒരാൾ ഇരിക്കുന്നത് കാണാം, മുന്നിൽ ഒരു വലിയ പ്ലേറ്റ് ഭക്ഷണമുണ്ട്. ഇനിയാണ് കഥയിലെ ട്വിസ്റ്റ്, സാമാന്യം വലിയൊരു പാത്രവുമായി പാചകക്കാരൻ ഇവരുടെ അടുത്തേയ്ക്ക് കടന്നുവരുന്നു. കയ്യിലുള്ള പാത്രത്തിലെ ഉരുകിയ ചീസ് അയാൾ ആ വിഭവത്തിന് മുകളിൽ ഒരു പുതപ്പുപോലെ ഒഴിയ്ക്കുകയാണ്. പാത്രത്തിലെ ചീസ് മുഴുവൻ ആ പാചകക്കാരൻ വിഭവത്തിന് മുകളിൽ ഒഴിച്ചു. ഇത് കണ്ട കഴിക്കാൻ ഇരിക്കുന്ന ആളുടെ കണ്ണ് വരെ തള്ളിയെന്ന് പറയുന്നതാകും ശരി.

വിഭവത്തിന്റെ രുചിയോ, ചീസുകൊണ്ടുള്ള വെറൈറ്റി ഫുഡിന്റെ പ്രശംസയോ ഒന്നുമല്ല പക്ഷേ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത്. ഇത്രയധികം ചീസ് കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നു ഭൂരിഭാഗം കമന്റുകളും. ഇത് കണ്ടിട്ട് തനിക്ക് ഹൃദയാഘാതം വരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാളുടെ അഭിപ്രായം ഈ ചീസ് നേരേ ചെന്ന് ശ്വാസകോശത്തിൽ പറ്റിപിടിച്ചിട്ടുണ്ടാകും എന്നായിരുന്നു. ഏതായാലും വിഡിയോ കണ്ടവർ 4 ലക്ഷം കടന്നു. ഇത്രയും ചീസ് കഴിയ്ക്കാൻ ധൈര്യം കാണിച്ചവരെയും കുറേയെറെപ്പേർ പ്രശംസിച്ചു. ജവനില് കൊതിയില്ലേ സഹോദരാ എന്ന് ആരോ കളിയാക്കി ചോദിക്കുന്നുണ്ടായിരുന്നു. വിഡിയോ കണ്ടാൽ വാസ്തവത്തിൽ നമ്മളും അതുതന്നെ ചോദിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com